Friday, July 22, 2011

ഗവേഷണം: പണം ലഭിച്ചത് ബയോടെക്നോളജി സെന്ററിന്- ഡോ. ആശ

തന്റെ ഗവേഷണങ്ങള്‍ക്കായി വനംവകുപ്പ് നല്‍കിയ 35 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 30 ലക്ഷം രൂപയും രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിനാണ് ലഭിച്ചതെന്ന് സെന്ററിലെ ശാസ്ത്രജ്ഞയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മകളുമായ ഡോ. വി വി ആശ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സെന്റര്‍ ഡയറക്ടറുടെ പേരില്‍ ചെക്കാണ് ലഭിച്ചത്. രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുമ്പോള്‍ ശമ്പളമല്ലാതെ മറ്റൊരാനുകൂല്യവും കിട്ടില്ലെന്നും ഒരു പൈസപോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും ആശ പറഞ്ഞു.

കഴിഞ്ഞ 13 വര്‍ഷത്തിനിടെ കേന്ദ്ര ബയോടെക്നോളജിവകുപ്പിനും സംസ്ഥാന വനംവകുപ്പിനും കീഴില്‍ രണ്ടുവീതം ഗവേഷണത്തിന് അനുമതി കിട്ടി. വനംവകുപ്പിന്റെ ഗവേഷണങ്ങള്‍ക്ക് അനുമതി കിട്ടുമ്പോള്‍ എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ , വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് വനംവകുപ്പ് അവിഹിതമായ നേട്ടമുണ്ടാക്കി തന്നതായാണ് ഒരുസംഘം ആസൂത്രിത പ്രചാരണം നടത്തുന്നത്. വി എസിനെ അപമാനിക്കാന്‍ നടത്തിയ മറ്റു കുപ്രചാരണം ഫലിക്കാത്തതിനാലാണ് ഇത്തരം കള്ളക്കഥ പ്രചരിപ്പിക്കുന്നത്. ചില മാധ്യമങ്ങളും ഇതിലുള്‍പ്പെട്ടു.

വനംവകുപ്പ് 55 ഗവേഷണത്തിനായി 4.08 കോടി രൂപ 10 വര്‍ഷത്തിനിടെ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ബയോടെക്നോളജി സെന്ററിനു ലഭിച്ച 59 ലക്ഷത്തില്‍ 35 ലക്ഷം രൂപ തന്റെ ഗവേഷണങ്ങള്‍ക്കുള്ള വിഹിതമാണ്. വനംവകുപ്പിന് സമര്‍പ്പിച്ച പ്രബന്ധം കാണാനില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഗവേഷണത്തിന് പേറ്റന്റ് കിട്ടിയതായും ഒമ്പത് അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചതായും ആശ പറഞ്ഞു. വി എസിന്റെ സ്വാധീനമോ പദവിയോ ഉപയോഗിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശ അറിയിച്ചു.

deshabhimani 220711

2 comments:

  1. തന്റെ ഗവേഷണങ്ങള്‍ക്കായി വനംവകുപ്പ് നല്‍കിയ 35 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 30 ലക്ഷം രൂപയും രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിനാണ് ലഭിച്ചതെന്ന് സെന്ററിലെ ശാസ്ത്രജ്ഞയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മകളുമായ ഡോ. വി വി ആശ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സെന്റര്‍ ഡയറക്ടറുടെ പേരില്‍ ചെക്കാണ് ലഭിച്ചത്. രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുമ്പോള്‍ ശമ്പളമല്ലാതെ മറ്റൊരാനുകൂല്യവും കിട്ടില്ലെന്നും ഒരു പൈസപോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും ആശ പറഞ്ഞു.

    ReplyDelete
  2. Minister Ganesh Kumar: ലോകായുക്ത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബാലകൃഷ്ണ പിള്ളയ്ക്ക് സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കുമെന്നാണ് തന്റെ പ്രതീക്ഷ. ശിക്ഷ ഇളവ് നല്‍കുന്നതിനെ സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. വി എസ് അച്യുതാനന്ദന്റെ മകള്‍ ഡോ. ആശയുടെ ഗവേഷണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് തന്റെ വ്യക്തി വിരോധം തീര്‍ക്കാനല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗവേഷണത്തിനായി അനുവദിച്ച തുകയുടെ കാര്യത്തില്‍ വന്ന ചില സംശയങ്ങള്‍ ദുരീകരിക്കാനാണ് അന്വേഷണം. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ചത് നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete