വഴിയോരങ്ങളിലും നടപ്പാതയിലും പന്തല്‍പാടില്ലെന്ന ഹൈക്കോടതിവിധി പ്രായോഗികമാക്കുവാന്‍ കഴിയുന്ന ഒന്നല്ലെന്ന് കേരളത്തിന്റെ പൊതുസാഹചര്യം മനസ്സിലാക്കുന്നവര്‍ക്കാകെ തിരിച്ചറിയാന്‍ കഴിയും. പ്രതിഷേധ സമരങ്ങള്‍, ധര്‍ണ, യോഗം ചേരല്‍, കച്ചവടം എന്നിവയ്ക്കായി താല്‍ക്കാലികമായോ സ്ഥിരമായോ വഴിയോരങ്ങളില്‍ പന്തല്‍കെട്ടരുതെന്നാണ് വിധി.
പാതവക്കില്‍ പൗരന് പ്രതിഷേധിക്കാനും സമരം ചെയ്യാനും അവകാശമില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വേണ്ടത്ര വീണ്ടുവിചാരമില്ലാതെയും യുക്തിബോധമില്ലാതെയുമുള്ള നിരീക്ഷണമാണിത്. ആയുധമേന്താതെ സംഘടിക്കാന്‍ പൗരന് അവകാശമുണ്ടെന്ന ന്യായത്താല്‍, പൊതുവഴിയിലും വഴിവക്കിലും തടിച്ചുകൂടാനാവില്ലെന്നും കവലകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നവരെ നിര്‍ബന്ധിത കേള്‍വിക്കാരായി മാറ്റുന്നത് പൊതുശല്യമാണെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തെളിയിക്കുന്നതിതാണ്.
സംഘടിക്കുവാനും പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ജനാധിപത്യവ്യവസ്ഥയില്‍ പൗര സമൂഹത്തിന് അവകാശമുണ്ട്. ജനങ്ങള്‍ പാതവക്കില്‍ കൂട്ടം കൂടുന്നത് പ്രതിഷേധം പ്രകടിപ്പിക്കുവാന്‍ മാത്രമല്ല. ആരാധനാലയങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും പാതവക്കില്‍ ഭക്തര്‍ തടിച്ചു കൂടാറുണ്ട്. ക്ഷേത്രോത്സവങ്ങളുടെയും പള്ളികളിലെ ഉത്സവങ്ങളുടെയും പ്രവാചകരുടെ ദിനാചരണത്തോടനുബന്ധിച്ചും വീഥികളില്‍ ജനക്കൂട്ടമുണ്ടാവുന്നതും പന്തല്‍ കെട്ടുന്നതും സര്‍വസാധാരണമാണ്. ഭക്തിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളെയൊന്നും നിയന്ത്രിക്കുകയോ നിരോധിക്കുകയോ അനായാസമല്ല.
അവകാശ നിഷേധം ഉണ്ടാവുമ്പോഴാണ് സാധാരണ മനുഷ്യര്‍ പ്രതിഷേധിക്കുന്നത്. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ആശയവിനിമയത്തിനും സംവാദത്തിനും വേണ്ടിയാണ്. ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ഇത്തരം അവകാശങ്ങള്‍ അതിശക്തമായി വിനിയോഗിച്ച ജനതയാണ് ഇന്ത്യയിലേത്. ആ അവകാശത്തെ പെട്ടെന്നൊരു കോടതിവിധിയിലൂടെ നിഷേധിക്കുക സാധ്യമല്ല.
പൊതുനിരത്തുനിയമത്തിലെ നാലാം വകുപ്പില്‍, പൊതുനിരത്തില്‍ തടസ്സമുണ്ടാക്കരുതെന്ന വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. പൊതുനിരത്തിന്റെ ഭാഗമാണ് നടപ്പാതയും ഫുട്പാത്തുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പൗരാവകാശ സംരക്ഷകരെന്നു നടിക്കുന്ന ചില കൂട്ടരാണ് പൗരാവകാശ നിഷേധം നടപ്പാക്കുന്നതിനായി കോടതികളെ സമീപിക്കുന്നത്. ഇത്തരക്കാര്‍ പൗരാവകാശ സംരക്ഷകരല്ല, മറിച്ച് പൗരാവകാശ നിഷേധത്തിനായി നിലയുറപ്പിച്ചവരാണെന്ന് നീതിപീഠങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. വാര്‍ത്താ മാധ്യമങ്ങളില്‍ സ്ഥാനം കിട്ടുന്നതിനായും പൊതുതാല്‍പര്യ ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്ന കൂട്ടരുമുണ്ട്. ബാറുടമയ്‌ക്കെതിരായി പന്തല്‍കെട്ടി സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരായാണ് ഇപ്പോഴത്തെ വിധിക്ക് ആധാരമായ ഹര്‍ജി സമര്‍പ്പിക്കപ്പെടുന്നത്. ഒരര്‍ഥത്തില്‍ ബാറുടമയ്ക്കുവേണ്ടി പരോക്ഷമായെങ്കിലും സഹായം ചെയ്യുകയായിരുന്നു ഹര്‍ജിക്കാരന്‍ എന്നാരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാവില്ല.
പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ട് 2010 ലുണ്ടായ ഹൈക്കോടതിവിധിയും ഇത്തരമൊരു ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്. ഈ ഹര്‍ജിക്കാര്‍ പൊതുതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന വസ്തുത ഏവരും തിരിച്ചറിയേണ്ടതുണ്ട്. നിരത്തുകളിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധി എത്രമാത്രം പ്രായോഗികമായി എന്ന പരിശോധന നടത്തിയാല്‍ ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി എത്രമാത്രം അപ്രായോഗികമാണെന്ന് ബോധ്യപ്പെടും. മാനേജ്‌മെന്റുകളുടെ ഹര്‍ജി പരിഗണിച്ച് കലാലയങ്ങളിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ച ഹൈക്കോടതി വിധിയും അപ്രായോഗികമാണെന്ന് പില്‍ക്കാല അനുഭവങ്ങള്‍ തെളിയിച്ചതാണ്.
പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുവാനും നീതിപീഠങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മറന്നുകൂട.
janayugom editorial 210711

ReplyDelete