കൊല്‍ക്കത്ത: ഗൂര്‍ഖാലാന്‍ഡിന് പ്രവിശ്യാഭരണം അനുവദിക്കുന്ന ത്രികക്ഷി കരാര്‍ 18ന് ഒപ്പിടുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. വിശദമായ ചര്‍ച്ച നടത്താതെ ധൃതിപിടിച്ച് പ്രവിശ്യാ കൗണ്‍സില്‍ രൂപീകരിക്കുന്നതിനെതിരെ ഉത്തരബംഗാള്‍ ജില്ലകളില്‍ വിവിധ സംഘടനകള്‍ ഹര്‍ത്താലും ബന്ദും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ , പശ്ചിമബംഗാള്‍ സര്‍ക്കാര്‍ , ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്നിവരാണ് കരാറില്‍ ഒപ്പിടുക. കഴിഞ്ഞയാഴ്ച ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രതിനിധികള്‍ മമതയുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയില്‍ കരാറിന്റെ കരട് ഒപ്പിട്ട് അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന് അയച്ചിരുന്നു. അതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍കൂടി പങ്കാളിയായി കരാര്‍ ഒപ്പിടുന്നതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 18ന് സിലിഗുരിക്കടുത്തുള്ള സുഖ്നയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പങ്കെടുക്കുമെന്നും മമത അറിയിച്ചു.
ഡാര്‍ജിലിങ് ജില്ലയിലെ ഡാര്‍ജിലിങ്, കലിംപങ്, കുര്‍സിയോങ് എന്നീ സബ് ഡിവിഷനുകള്‍ ചേര്‍ത്ത് പ്രവിശ്യാ ഭരണ സംവിധാനം രൂപീകരിക്കാനാണ് ആലോചന. സമീപത്തുള്ള ചില വില്ലേജുകള്‍കൂടി ഇതിനോട് ചേര്‍ക്കും.
ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാ ഭരണ സംവിധാനം രൂപീകരിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ വെള്ളിയാഴ്ചമുതല്‍ ഹര്‍ത്താലും ബന്ദും തുടങ്ങി. അമ്രാ ബംഗാളി, ടെറായ്-ദുവാര്‍സ് നാഗരിക് മഞ്ച്, ജനചേതന, ബംഗ്ലാ മോര്‍ച്ച എന്നിവയടക്കം പത്ത് സംഘടന വെള്ളിയാഴ്ച പൂര്‍ണ ബന്ദ് പ്രഖ്യാപിച്ചു. ഉത്തരബംഗാളിലെ ആറ് ജില്ലയിലാണ് ബന്ദ്. ഉത്തരബംഗാളിലേക്കുള്ള കവാടമായ സിലിഗുരി പട്ടണത്തില്‍ ബന്ദുമൂലം ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ആദിവാസി വികാസ് പരിഷത്ത് പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദ് ശനിയാഴ്ച ആരംഭിക്കും. 18ന് ബംഗ്ലാ-ബംഗ്ലാ ഭാഷാ ബചന്‍ കമ്മിറ്റി 48 മണിക്കൂര്‍ ബന്ദ് ആരംഭിക്കും. പ്രവിശ്യ പദവി നല്‍കുന്ന തീരുമാനം ബംഗാളിന്റെ ഐക്യത്തെ തകര്‍ക്കുമെന്ന് സംഘടനകള്‍ പറഞ്ഞു. ഡാര്‍ജിലിങ് പര്‍വതമേഖലയിലെയും സമതലത്തിലെയും വിവിധ സംഘടനകളുമായി വിശദമായി ചര്‍ച്ചചെയ്ത് മാത്രമേ പ്രവിശ്യാ ഭരണസംവിധാനം പ്രഖ്യാപിക്കാന്‍ പാടുള്ളൂവെന്ന് സിപിഐ എം നേതാവ് അശോക് ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ , ഇക്കാരണം പറഞ്ഞു നടത്തുന്ന ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
എണ്‍പതുകളില്‍ ഗൂര്‍ഖാലാന്‍ഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജിഎന്‍എല്‍എഫ്) സുഭാഷ് ഗീഷിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം ഡാര്‍ജിലിങ് കുന്നുകളെ ഏറെക്കാലം അസ്വസ്ഥമാക്കിയിരുന്നു. 1988ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഡാര്‍ജിലിങ് മേഖലയ്ക്കായി ഡാര്‍ജിലിങ് ഗൂര്‍ഖാ ഹില്‍ കൗണ്‍സില്‍ (ഡിജിഎച്ച്സി) രൂപീകരിച്ചു. ഗീഷിങ് ഇതിന്റെ ചെയര്‍മാനായി 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യം ജിഎന്‍എല്‍എഫ് ഉപേക്ഷിക്കുകയുംചെയ്തു. 2005നുശേഷം ജിഎന്‍എല്‍എഫിന്റെ ശക്തി ക്ഷയിക്കുകയും ഗീഷിങ്ങിന്റെ അടുത്ത അനുയായിയായിരുന്ന ബിമല്‍ ഗുരൂങ്ങിന്റെ നേതൃത്വത്തില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രത്യേക സംസ്ഥാനത്തിനായുള്ള അക്രമാസക്തമായ പ്രക്ഷോഭം ആരംഭിക്കുകയുംചെയ്തു. ഇതിനെ മമതയും പിന്തുണച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചു. അതിനുള്ള പ്രതിഫലമായാണ് പ്രത്യേക പ്രവിശ്യാ പദവി അനുവദിക്കാനുള്ള തീരുമാനം.
(വി ജയിന്‍)
deshabhimani 160711
ഗൂര്‍ഖാലാന്‍ഡിന് പ്രവിശ്യാഭരണം അനുവദിക്കുന്ന ത്രികക്ഷി കരാര്‍ 18ന് ഒപ്പിടുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. വിശദമായ ചര്‍ച്ച നടത്താതെ ധൃതിപിടിച്ച് പ്രവിശ്യാ കൗണ്‍സില്‍ രൂപീകരിക്കുന്നതിനെതിരെ ഉത്തരബംഗാള്‍ ജില്ലകളില്‍ വിവിധ സംഘടനകള്‍ ഹര്‍ത്താലും ബന്ദും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ , പശ്ചിമബംഗാള്‍ സര്‍ക്കാര്‍ , ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്നിവരാണ് കരാറില്‍ ഒപ്പിടുക. കഴിഞ്ഞയാഴ്ച ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രതിനിധികള്‍ മമതയുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയില്‍ കരാറിന്റെ കരട് ഒപ്പിട്ട് അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന് അയച്ചിരുന്നു. അതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍കൂടി പങ്കാളിയായി കരാര്‍ ഒപ്പിടുന്നതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 18ന് സിലിഗുരിക്കടുത്തുള്ള സുഖ്നയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പങ്കെടുക്കുമെന്നും മമത അറിയിച്ചു.
ReplyDelete