ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഇടക്കാല നിരോധനംമൂലം ഉപയോഗശൂന്യമായി കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് കീടനാശിനി കമ്പനികള്‍ ആവശ്യപ്പെട്ടു. കയറ്റുമതിയുടെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. എന്‍ഡോസള്‍ഫാന്റെ സമ്പൂര്‍ണനിരോധനം ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്ഐയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് വന്നപ്പോഴാണ് കീടനാശിനി കമ്പനികള്‍ കയറ്റുമതിക്ക് അനുമതി തേടിയത്.
എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ എന്‍ഡോസള്‍ഫാന്‍ വലിയ അളവില്‍ കെട്ടികിടക്കുകയാണെന്ന് കീടനാശിനി കമ്പനികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. കീടനാശിനിയായത് കൊണ്ട് ഇത് ഒഴിവാക്കുക എളുപ്പമല്ല. അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി അനുവദിക്കണം- സാല്‍വെ പറഞ്ഞു.
കയറ്റുമതിയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐയ്ക്കു വേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാലും ദീപക്ക് പ്രകാശും പറഞ്ഞു. കീടനാശിനി ശാസ്ത്രീയമായി നശിപ്പിക്കണമെന്നും ഇക്കാര്യം കോടതിക്ക് എഴുതി നല്‍കുമെന്നും ദീപക്ക് പ്രകാശ് പറഞ്ഞു. ഈ ഘട്ടത്തില്‍ എന്താണ് നിലപാടെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കേന്ദ്രത്തിന്റെ അഭിപ്രായം തേടിയ ശേഷമേ മറുപടി പറയാനാകൂവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ പറഞ്ഞു. കയറ്റുമതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പിക്കാനാകുമോയെന്ന ചോദ്യം കോടതിയില്‍നിന്നുണ്ടായി. മറ്റു രാജ്യങ്ങള്‍ക്ക് സ്വീകാര്യമെങ്കില്‍ മാത്രമേ കയറ്റുമതി പരിഗണിക്കാനാകൂ. കീടനാശിനി സുക്ഷിക്കുകയെന്നതും പ്രശ്നമുള്ള കാര്യമാണ്- കോടതി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഹാനികരമാണോയെന്ന കാര്യത്തില്‍ ഇടക്കാല പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഐസിഎംആര്‍ - ഐസിഎആര്‍ സംയുക്തസമിതി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. എട്ടാഴ്ച സമയമായിരുന്നു കോടതി ആദ്യം അനുവദിച്ചത്. ഈ സമയപരിധി കഴിഞ്ഞെങ്കിലും ഐസിഎംആര്‍ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയില്ല. ആറാഴ്ച സമയംകൂടി ഐസിഎംആര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ നിര്‍ബന്ധമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
deshabhimani 160711
സുപ്രീംകോടതിയുടെ ഇടക്കാല നിരോധനംമൂലം ഉപയോഗശൂന്യമായി കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് കീടനാശിനി കമ്പനികള്‍ ആവശ്യപ്പെട്ടു. കയറ്റുമതിയുടെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. എന്‍ഡോസള്‍ഫാന്റെ സമ്പൂര്‍ണനിരോധനം ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്ഐയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് വന്നപ്പോഴാണ് കീടനാശിനി കമ്പനികള്‍ കയറ്റുമതിക്ക് അനുമതി തേടിയത്.
ReplyDelete