കൊച്ചി: ഓട്ടോഡ്രൈവറുടെ സത്യസന്ധത അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് തുണയായി. അപകടത്തിനിടെ റോഡില്‍ നഷ്ടപ്പെട്ട പണവും തിരിച്ചറിയല്‍രേഖകളും തിരികെ നല്‍കിയാണ് കടവന്ത്രയിലെ ഓട്ടോഡ്രൈവറായ ഗാന്ധിനഗര്‍ കളപ്പുരക്കല്‍ വീട്ടില്‍ ജോഷി ജോസഫ് മാതൃകയായത്. റോഡില്‍നിന്ന് കിട്ടിയ 26,400 രൂപയും രേഖകളും അടങ്ങിയ ബാഗ് ജോഷി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കുമാരനാശാന്‍ സ്ക്വയറില്‍വച്ച് സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന വളഞ്ഞമ്പലം എസ്പി ഇലക്ട്രിക്കല്‍ ഷോപ്പ് ജീവനക്കാരിയായ ബിന്ദു ശിവദാസിന് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത് ഇവരുടെ ബാഗ് തെറിച്ച് റോഡില്‍വീണു. അതുവഴി ഓട്ടോയില്‍ വന്ന ജോഷിക്ക് കിട്ടിയ ബാഗ് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ബാഗില്‍ 26,400 രൂപയും റേഷന്‍ -തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച കടവന്ത്ര സ്റ്റേഷനില്‍ എത്തിയ ബിന്ദുവിന്റെ ഭര്‍ത്താവ് ശിവദാസിന് പൊലീസ് ജോഷിയുടെ സാന്നിധ്യത്തില്‍ ബാഗ് കൈമാറി. ജോഷിക്ക് ശിവദാസ് പാരിതോഷികവും നല്‍കി. പൊലീസ്ഡിപ്പാര്‍ട്ട്മെന്റിന്റെ വകയായി ഒരു സമ്മാനം ജോഷിക്ക് ഉടന്‍ നല്‍കുമെന്ന് കടവന്ത്ര എസ്ഐ അനന്തലാല്‍ പറഞ്ഞു.
deshabhimani 130711
ഓട്ടോഡ്രൈവറുടെ സത്യസന്ധത അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് തുണയായി. അപകടത്തിനിടെ റോഡില്‍ നഷ്ടപ്പെട്ട പണവും തിരിച്ചറിയല്‍രേഖകളും തിരികെ നല്‍കിയാണ് കടവന്ത്രയിലെ ഓട്ടോഡ്രൈവറായ ഗാന്ധിനഗര്‍ കളപ്പുരക്കല്‍ വീട്ടില്‍ ജോഷി ജോസഫ് മാതൃകയായത്. റോഡില്‍നിന്ന് കിട്ടിയ 26,400 രൂപയും രേഖകളും അടങ്ങിയ ബാഗ് ജോഷി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ReplyDeleteമാതൃകയാകട്ടെ ഈ ഡ്രൈവറുടെ സത്യസന്ധത :)
ReplyDelete