കൊച്ചി: ബ്രഹ്മപുരത്ത് സ്വകാര്യമേഖലയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആക്കംകൂട്ടാന്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലേക്കു യാത്രതിരിച്ചു. കോയമ്പത്തൂരിലെ മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനം പഠിക്കാനാണ് യാത്ര. അതിനിടെ സ്വകാര്യപ്ലാന്റിനായി കോണ്‍ഗ്രസ് അനുകൂല സംഘടനകളും രംഗത്തെത്തി. റസിഡന്‍സ് അപ്പക്സ് കൗണ്‍സില്‍ (റേസ്) കോയമ്പത്തൂര്‍ മാതൃകയിലുള്ള മാലിന്യപ്ലാന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലും സ്വകാര്യമേഖലയിലുള്ള പ്ലാന്റ് എന്ന ആശയത്തിനാണ് പ്രാമുഖ്യം ലഭിച്ചത്.
അതേസമയം മാലിന്യസംസ്കരണത്തിന് സ്വകാര്യമേഖലയെ ആശ്രയിക്കുന്നത് കൊച്ചി നഗരസഭയെ കുളംതോണ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മേയറും സംഘവും സന്ദര്‍ശിക്കുന്ന കോയമ്പത്തൂര്‍ മാലിന്യസംസ്കരണ പ്ലാന്റിന്റെ മുടക്കുമുതലായ 58.93 കോടിയില്‍ 70 ശതമാനവും സര്‍ക്കാര്‍ ഗ്രാന്‍ഡാണ്. ബാക്കി 18 കോടിയോളം രൂപ മുംബൈയിലെ യുണൈറ്റഡ് ഫോസ്ഫറസ്, ഗുജറാത്തിലെ ബറൂച്ച് എന്‍വിരോ ഇന്‍ഫ്രാസ്ട്രച്ചര്‍ ലിമിറ്റഡ് എന്നിവയുടെ കണ്‍സോര്‍ഷ്യവും മുടക്കി. പ്ലാന്റിന്റെ നടത്തിപ്പ് ഈ കണ്‍സോര്‍ഷ്യത്തിനാണ്. മാലിന്യം വീടുകളില്‍നിന്ന് ശേഖരിച്ച് വിവിധ ശേഖരകേന്ദ്രങ്ങളിലെത്തിക്കുന്ന ചുമതല നഗരസഭയ്ക്കുതന്നെ. 3000 തൊഴിലാളികളാണ് ഈ പണി ചെയ്യുന്നത്. ഈ കേന്ദ്രങ്ങളില്‍നിന്ന് പ്ലാന്റിലേക്ക് എത്തിക്കാനുള്ള ചുമതല കണ്‍സോര്‍ഷ്യത്തിനും. ഇതിനും സംസ്കരണത്തിനുമായി കണ്‍സോര്‍ഷ്യത്തിന് നഗരസഭ പക്ഷെ പണം നല്‍കണം. ഒരു ടണ്‍ മാലിന്യത്തിന് 850 രൂപ വീതമാണ് ഈടാക്കുന്നത്. പ്ലാന്റില്‍ ദിവസം 600 ടണ്‍ മാലിന്യം സംസ്കരിക്കുന്നു. ഇതിന് ഒരു ദിവസം അഞ്ചു ലക്ഷം രൂപയാണ് ചെലവ്. മാസം ഒന്നര കോടി. വര്‍ഷം 18 കോടി. ഇതില്‍ നിന്നുണ്ടാക്കുന്ന വളം അവര്‍ക്ക് വിറ്റ് ലാഭം കൂട്ടുകയും ചെയ്യാം.
deshabhimani 020711
ബ്രഹ്മപുരത്ത് സ്വകാര്യമേഖലയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആക്കംകൂട്ടാന്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലേക്കു യാത്രതിരിച്ചു. കോയമ്പത്തൂരിലെ മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനം പഠിക്കാനാണ് യാത്ര. അതിനിടെ സ്വകാര്യപ്ലാന്റിനായി കോണ്‍ഗ്രസ് അനുകൂല സംഘടനകളും രംഗത്തെത്തി. റസിഡന്‍സ് അപ്പക്സ് കൗണ്‍സില്‍ (റേസ്) കോയമ്പത്തൂര്‍ മാതൃകയിലുള്ള മാലിന്യപ്ലാന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലും സ്വകാര്യമേഖലയിലുള്ള പ്ലാന്റ് എന്ന ആശയത്തിനാണ് പ്രാമുഖ്യം ലഭിച്ചത്.
ReplyDelete