കണ്ണൂര്‍ : എ കെ ജിയുടെ കുടുംബവീടായ പെരളശേരിയിലെ "ഗോപാലവിലാസം" പൊളിച്ചുനീക്കി. പുതിയ വീട് നിര്‍മിക്കുന്നതിനാണ് ഉടമ സദാശിവന്‍ പഴയ വീട് പൊളിച്ചത്. സ്വത്ത് ഭാഗംവച്ചപ്പോള്‍ എ കെ ജിയുടെ സഹോദരി ലക്ഷ്മിക്കുട്ടിക്കായിരുന്നു വീട്. അവരുടെ മകനാണ് ഇപ്പോഴത്തെ അവകാശി. എ കെ ജി സ്മൃതിമണ്ഡപത്തിന് സമീപമുള്ള ഈ തറവാടുവീട് അദ്ദേഹത്തിന്റെ ബാല്യകാലത്ത് നിര്‍മിച്ചതാണ്. രാഷ്ട്രീയത്തില്‍ സജീവമായതിനുശേഷം നാട്ടിലെത്തുമ്പോള്‍ അനുജന്‍ എ കെ രാഘവന്‍നമ്പ്യാരുടെ മൂന്നുപെരിയയിലുള്ള വീട്ടിലാണ് എ കെ ജി താമസിച്ചിരുന്നത്.
ഗോപാലവിലാസം സര്‍ക്കാര്‍ ഏറ്റെടുത്ത് എ കെ ജിയുടെ സ്മാരകമാക്കി സംരക്ഷിക്കണമെന്ന് സിപിഐ എമ്മും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം വീട് പൊളിക്കാന്‍ തീരുമാനിച്ചഘട്ടത്തില്‍ ഈ ആവശ്യം ശക്തമായി. ജനപ്രതിനിധികളും സിപിഐ എം നേതാക്കളും എ കെ ജിയെ സ്നേഹിക്കുന്നവരുംവീട് പൊളിക്കരുതെന്ന അഭ്യര്‍ഥനയുമായി ഉടമയെ സമീപിച്ചു. വീട് സംരക്ഷിക്കന്‍ നടപടി സ്വീകരിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. സാംസ്കാരിക മന്ത്രി എം എ ബേബി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ , വീട് വിട്ടുനല്‍കാന്‍ ഉടമ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഏറ്റെടുക്കല്‍ നടപടി മുന്നോട്ടുകൊണ്ടുപോകാനായില്ല. വീട് ഏറ്റെടുക്കുന്നതിനെതിരെ ഉടമ നിയമനടപടികളും സ്വീകരിച്ചു. സ്ഥലം കൈയേറിയെന്ന് ആരോപിച്ച് അന്നത്തെ പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് പി വി ഭാസ്കരന്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കെതിരെ കേസ് കൊടുത്തു. എ കെ ജിയുടെ പിന്മുറക്കാരുടെ സമ്മതത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണമെന്നായിരുന്നു സിപിഐ എം നിലപാട്.
deshabhimani 210711
ഗോപാലവിലാസം സര്‍ക്കാര്‍ ഏറ്റെടുത്ത് എ കെ ജിയുടെ സ്മാരകമാക്കി സംരക്ഷിക്കണമെന്ന് സിപിഐ എമ്മും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം വീട് പൊളിക്കാന്‍ തീരുമാനിച്ചഘട്ടത്തില്‍ ഈ ആവശ്യം ശക്തമായി. ജനപ്രതിനിധികളും സിപിഐ എം നേതാക്കളും എ കെ ജിയെ സ്നേഹിക്കുന്നവരുംവീട് പൊളിക്കരുതെന്ന അഭ്യര്‍ഥനയുമായി ഉടമയെ സമീപിച്ചു. വീട് സംരക്ഷിക്കന്‍ നടപടി സ്വീകരിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. സാംസ്കാരിക മന്ത്രി എം എ ബേബി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ , വീട് വിട്ടുനല്‍കാന്‍ ഉടമ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഏറ്റെടുക്കല്‍ നടപടി മുന്നോട്ടുകൊണ്ടുപോകാനായില്ല
ReplyDelete