കോഴിക്കോട്: ഭൂമിയെ സ്നേഹിക്കുകയും അതിലൂടെ ജീവിക്കുകയും ഒടുവില്‍ ഒന്നുമില്ലാത്തവരായി മാറുകയും ചെയ്തവരാണ് ആദിവാസികളെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കുന്ന കോടികള്‍ വഴിമാറിപ്പോകുകയാണ്. അവര്‍ക്ക് പാര്‍പ്പിടമൊ, ചികിത്സയൊ, കുട്ടികള്‍ക്ക് വിദ്യാഭ്യാസമൊ ലഭിക്കുന്നില്ല. മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി സ്ഥലവുമില്ല. ഭൂമിയുടെ യഥാര്‍ഥ അവകാശികളായ ആദിവാസികളെ ഇല്ലാതാക്കാനാണ് ശ്രമം. ആദിവാസികളെ നിര്‍ബന്ധിച്ച് വന്ധ്യംകരണം നടത്തിയ അതിഭീകരമായ യാഥാര്‍ഥ്യങ്ങളും സമീപകാലത്തെ നമുടെ അനുഭവമാണ്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത "ദ ലാസ്റ്റ് പേജ്" ഡോക്യുമെന്ററി സി ഡിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം ടി.
ലോകത്തിന്റെ പലഭാഗത്തും ആദിവാസികളെ നീചവും ക്രൂരവുമായ രീതികളിലൂടെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ കഥകളുണ്ട്. സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഡോക്യുമെന്ററികള്‍ക്ക് ശക്തിയുണ്ട്. മുഖ്യധാരാ സമൂഹം സൗകര്യപൂര്‍വം മറക്കുകയോ, കാണാതിരിക്കുകയോ ചെയ്യുന്ന ജനവിഭാഗമാണ് ആദിവാസികള്‍ . നിത്യ അപകടത്തില്‍ കഴിയുന്ന ഈ സമൂഹത്തിന് എന്തു ചെയ്യാന്‍ പറ്റുമെന്ന ആലോചനയുണ്ടാകണം. ആദിവാസി വനിത മന്ത്രിയായിട്ടുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് ഇവരുടെ പ്രശ്നങ്ങള്‍ എത്തട്ടെയെന്നും എം ടി പറഞ്ഞു. എഴുത്തുകാരി ഡോ. ഖദീജ മുംതാസ് സി ഡി ഏറ്റുവാങ്ങി.
നിലമ്പൂര്‍ കാടുകളില്‍ കഴിയുന്ന അറനാടര്‍ , ആളര്‍ , ചോല നായ്ക്കര്‍ എന്നീ ആദിവാസി വിഭാഗങ്ങളുടെ ദുരിത ജീവിതമാണ് ഡോക്യുമെന്ററി പറയുന്നത്. ക്യാമറ: ഷെമീര്‍ മച്ചിങ്ങല്‍ , ഡാറ്റസ്. പ്രകാശന ചടങ്ങില്‍ പി കെ പാറക്കടവ് അധ്യക്ഷനായി. മണമ്പൂര്‍ രാജന്‍ ബാബു, ഖദീജ മുംതാസ്, കലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍ , ഉണ്ണികൃഷ്ണന്‍ ആവള എന്നിവര്‍ സംസാരിച്ചു.
deshabhimani 210711
ഭൂമിയെ സ്നേഹിക്കുകയും അതിലൂടെ ജീവിക്കുകയും ഒടുവില്‍ ഒന്നുമില്ലാത്തവരായി മാറുകയും ചെയ്തവരാണ് ആദിവാസികളെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കുന്ന കോടികള്‍ വഴിമാറിപ്പോകുകയാണ്. അവര്‍ക്ക് പാര്‍പ്പിടമൊ, ചികിത്സയൊ, കുട്ടികള്‍ക്ക് വിദ്യാഭ്യാസമൊ ലഭിക്കുന്നില്ല. മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി സ്ഥലവുമില്ല. ഭൂമിയുടെ യഥാര്‍ഥ അവകാശികളായ ആദിവാസികളെ ഇല്ലാതാക്കാനാണ് ശ്രമം. ആദിവാസികളെ നിര്‍ബന്ധിച്ച് വന്ധ്യംകരണം നടത്തിയ അതിഭീകരമായ യാഥാര്‍ഥ്യങ്ങളും സമീപകാലത്തെ നമുടെ അനുഭവമാണ്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത "ദ ലാസ്റ്റ് പേജ്" ഡോക്യുമെന്ററി സി ഡിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം ടി.
ReplyDelete