Wednesday, July 6, 2011

എല്ലാ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും ഇനി സ്വയം ഫീസ് നിശ്ചയിക്കാം

സംസ്ഥാനത്തെ അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിര്‍ണ്ണയരീതി ഏകീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ സ്കൂളുകളില്‍ മാത്രം സ്വയം ഫീസ് നിശ്ചയിക്കാമെന്നത് മാറ്റി. മറ്റ് അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും മാനേജ്മെന്റിന് ഫീസ് നിശ്ചയിക്കാന്‍ അനുമതി നല്‍കി.

സംസ്ഥാനത്തെ കേന്ദ്രപദ്ധതികളെക്കുറിച്ച് അഞ്ചു ദിവസം ഡല്‍ഹിയില്‍ തങ്ങി വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തും. ബന്ധപ്പെട്ട മന്ത്രിമാര്‍ അതത് ദിവസം ഡല്‍ഹിയിലെത്തും. കൂടുതല്‍ കേന്ദ്ര ഫണ്ട് ചെലവഴിക്കാന്‍ കഴിയണം. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും മുടങ്ങിക്കിടക്കുന്ന പദ്ധതികളെക്കുറിച്ച് അതത് മന്ത്രാലയവുമായി ഓഗസ്റ്റ് 22 മുതല്‍ 26 വരെ ചര്‍ച്ച നടത്തും. ഓഗസ്റ്റ് 11 ന് സംസ്ഥാനമന്ത്രിമാര്‍ക്കായി കോഴിക്കോട്ട് ശില്‍പശാല നടത്തും.

വയനാട്ടിലെ കോളറ ബാധിച്ച കോളനികളില്‍ ആവശ്യമായ നടപടികളെടുക്കും. മൂന്നു കോളനികളില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചു. 50 ആദിവാസികോളനികളില്‍ മൂന്നു മാസം കൊണ്ട് സഹായങ്ങളെത്തിക്കും.സി പി രാമരാജപ്രേമപ്രസാദിനെ നിയമസെക്രട്ടറിയായും അലക്സാണ്ടര്‍ കെ ലൂക്കിനെ കെഎസ്ആര്‍ടിസി എംഡിയായും നിയമിച്ചു.

deshabhimani news

2 comments:

  1. സംസ്ഥാനത്തെ അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിര്‍ണ്ണയരീതി ഏകീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ സ്കൂളുകളില്‍ മാത്രം സ്വയം ഫീസ് നിശ്ചയിക്കാമെന്നത് മാറ്റി. മറ്റ് അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും മാനേജ്മെന്റിന് ഫീസ് നിശ്ചയിക്കാന്‍ അനുമതി നല്‍കി.

    ReplyDelete
  2. സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മുറക്ക് ഐജി ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 10 സസ്പെന്‍ഷന്‍ അവസാനിക്കും. സസ്പെന്‍ഷന്‍ റിവ്യൂകമ്മറ്റിയുടെയും എന്‍ഐഎയുടെയും ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തച്ചങ്കരിക്കെതിരായ കേസുകള്‍ ഇല്ലാതായിട്ടില്ല. നടപടിക്രമങ്ങളുടെ ഭാഗമായി തന്നെയാണ് തിരിച്ചെടുക്കല്‍ . ഏതു ചുമതല നല്‍കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    ReplyDelete