കോഴിക്കോട്: നാലു ചുവരുകള്‍ക്കുള്ളിലെ ഇടുങ്ങിയ ലോകത്തുനിന്ന് തടവുകാര്‍ക്ക് ഇനി ഇ-ലോകത്തിന്റെ അറിവും. ജില്ലാ ജയിലില്‍ ആരംഭിച്ച ഇഗ്നോയുടെ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. പതിനഞ്ചോളം പേരാണ് ഈ ബാച്ചില്‍ പ്രവേശനം നേടിയത്. ഞായറാഴ്ചയൊഴികെ രാവിലെ എട്ട് മുതല്‍ പകല്‍ 11 വരെയാണ് ക്ലാസ്. 50 ദിവസമാണ് കോഴ്സ് കാലാവധി. മുപ്പതോളം പേരടങ്ങുന്ന അടുത്ത ബാച്ചിന് ഉടന്‍ പ്രവേശനം നല്‍കും. ഇഗ്നോയുടെ ടൂവീലര്‍ റിപ്പയറിങ്ങ് കോഴ്സ് തുടങ്ങാനും പദ്ധതിയുണ്ട്.
തടവിലാക്കപ്പെട്ടവരുടെ കുടുംബത്തിന് പൊലീസുമായി ചേര്‍ന്ന് സാമൂഹ്യക്ഷേമവകുപ്പ് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. ജയിലിലെ മുപ്പത്തഞ്ചോളം അന്തേവാസികളുടെ കുട്ടികള്‍ക്ക് 500 രൂപയുടെ പഠനോപകരണം വിതരണം ചെയ്തു. കംപ്യൂട്ടര്‍ പഠിക്കുന്ന പതിനഞ്ചോളം പേര്‍ക്ക് പുസ്തകങ്ങളും നല്‍കി. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കൗണ്‍സിലര്‍ സക്കറിയ പി ഹുസൈന്‍ , ഫാദര്‍ സോണി, ബാബു കെ മാത്യു, സുജാത എന്നിവര്‍ സംസാരിച്ചു. ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ സ്വാഗതവും ഒ ജെ തോമസ് നന്ദിയും പറഞ്ഞു.
deshabhimani 020711
നാലു ചുവരുകള്‍ക്കുള്ളിലെ ഇടുങ്ങിയ ലോകത്തുനിന്ന് തടവുകാര്‍ക്ക് ഇനി ഇ-ലോകത്തിന്റെ അറിവും. ജില്ലാ ജയിലില്‍ ആരംഭിച്ച ഇഗ്നോയുടെ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. പതിനഞ്ചോളം പേരാണ് ഈ ബാച്ചില്‍ പ്രവേശനം നേടിയത്. ഞായറാഴ്ചയൊഴികെ രാവിലെ എട്ട് മുതല്‍ പകല്‍ 11 വരെയാണ് ക്ലാസ്. 50 ദിവസമാണ് കോഴ്സ് കാലാവധി. മുപ്പതോളം പേരടങ്ങുന്ന അടുത്ത ബാച്ചിന് ഉടന്‍ പ്രവേശനം നല്‍കും. ഇഗ്നോയുടെ ടൂവീലര്‍ റിപ്പയറിങ്ങ് കോഴ്സ് തുടങ്ങാനും പദ്ധതിയുണ്ട്.
ReplyDelete