Saturday, July 16, 2011

യെച്ചൂരി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കൊല്‍ക്കത്ത: രാജ്യസഭയിലേക്ക് പശ്ചിമബംഗാളില്‍നിന്നുള്ള ഒഴിവുകളിലേക്ക് ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാള്‍ നിയമസഭാ സെക്രട്ടറിയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. സീതാറാം യെച്ചൂരി(സിപിഐ എം), ഡെറക് ഒബ്രിയന്‍ , ദേബബ്രത ബാനര്‍ജി, ശ്രിഞ്ജയ് ബോസ്, സുഖേന്ദു ശേഖര്‍ റോയ് ചൗധുരി (തൃണമൂല്‍), പ്രദീപ് ഭട്ടാചാര്യ (കോണ്‍ഗ്രസ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, മുഹമ്മദ് അമീന്‍ , ആര്‍എസ്പി അംഗം അബനി റോയ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സ്വപന്‍ സാധന്‍ ചക്രവര്‍ത്തി എന്നിവരുടെ അംഗത്വ കാലാവധി കഴിയുന്ന ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇടതുപക്ഷ പിന്തുണയോടെ ജയിച്ച അര്‍ജുന്‍സെന്‍ ഗുപ്ത മരിച്ചതുമൂലമുള്ള ഒരൊഴിവും ചേര്‍ത്ത് ആറ് സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രണ്ടാംതവണയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

deshabhimani 160711

1 comment:

  1. രാജ്യസഭയിലേക്ക് പശ്ചിമബംഗാളില്‍നിന്നുള്ള ഒഴിവുകളിലേക്ക് ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാള്‍ നിയമസഭാ സെക്രട്ടറിയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

    ReplyDelete