സ്വാശ്രയ വിഷയത്തില്‍ സാമൂഹ്യനീതി നിഷേധിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഇന്റചര്‍ച്ച്കൗണ്‍സിലും സ്വാശ്രയമാനേജ്മെന്റുകളും ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മുഴുവന്‍ സീറ്റും തട്ടിയെടുക്കാനുള്ള മാനേജ്മെന്റുകളുടെ ശ്രമം സാമൂഹ്യനീതിക്കെതിരാണ്. അമ്പതുശതമാനം സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഒരു സീറ്റ് പോലും വിട്ടുകൊടുക്കാനാവില്ല. മുഴുവന്‍ സീറ്റും കൈയ്യടക്കാനുള്ള ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയും വിമര്‍ശനമുയര്‍ത്തി. സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണം. അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പരിയാരത്ത് സിപിഐ എമ്മിന്റെ വികൃതമായ മുഖമാണ്കാണുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിന്റെയും നവീകരിച്ച വെബ്സൈറ്റിന്റെയും വിവരങ്ങള്‍ വാര്‍ത്താലേഖകര്‍ക്ക് കൈമാറുകയായിരുന്നു ഉമ്മന്‍ചാണ്ടി. നാലു ക്യാമറകള്‍ സദാസമയത്തും പ്രവര്‍ത്തിക്കും.
deshabhimani news
സ്വാശ്രയ വിഷയത്തില്‍ സാമൂഹ്യനീതി നിഷേധിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഇന്റചര്‍ച്ച്കൗണ്‍സിലും സ്വാശ്രയമാനേജ്മെന്റുകളും ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ReplyDeleteആലപ്പുഴ: സ്വാശ്രയമേഖലയില്‍ നൂറുശതമാനം സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയമേഖലയിലെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ ശാശ്വതപരിഹാരം കാണും. എസ്എഫ്ഐ നടത്തുന്നത് അക്രമസമരമാണെന്നും അദ്ദേഹം ആരോപിച്ചു. അമരം അവസാനിപ്പിക്കാന്‍ നടപടി വേണം. യുഡിഎഫ് സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ തടസ്സപെടുത്താനാണ് ശ്രമമെങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete