Friday, July 1, 2011

മനുഷ്യാവകാശ ലംഘനം: പ്രകാശ് കാരാട്ട്

കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തുന്ന ആക്രമണം മനുഷ്യാവകാശ ലംഘനമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് മൃഗീയമായാണ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. ഗ്രനേഡുകളും മറ്റുമായി വിദ്യാര്‍ഥികളെ നേരിടുന്ന സംഭവം മറ്റൊരു സംസ്ഥാനത്തുമില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ , ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് കാരാട്ട് ജനറല്‍ ആശുപത്രിയിലെത്തിയത്. പൊലീസിന്റെ ഭീകരമര്‍ദനം വിദ്യാര്‍ഥികള്‍ നേതാക്കളോട് വിശദീകരിച്ചു. വളഞ്ഞിട്ട് മര്‍ദിച്ച പൊലീസുകാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടേതെന്ന് പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും വൈസ് പ്രസിഡന്റ് എ എ റഹീമും പറഞ്ഞു.

deshabhimani 010711

1 comment:

  1. കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തുന്ന ആക്രമണം മനുഷ്യാവകാശ ലംഘനമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

    ReplyDelete