ബംഗളൂരു: കര്‍ണാടകത്തിലെ സ്കൂളുകളില്‍ ഭഗവദ്ഗീതാ പഠനം നിര്‍ബന്ധമാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളില്‍ ഗീതാപഠനം നിര്‍ബന്ധമാക്കുന്നത് ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക സ്റ്റേറ്റ് മൈനോറിറ്റീസ് എഡ്യൂക്കേഷന്‍സ് മാനേജ്മെന്റ് ഫെഡറേഷനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ജൂണ്‍ ആറിനാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയത്. സിര്‍സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മഠത്തിന് ഗീതാധ്യയന ചുമതല നല്‍കുകയും ഇതിനായി 40 കോടി രൂപ ഗ്രാന്റ് സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. ഗീതാപഠനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം ശക്തമായി. മതസൗഹാര്‍ദവേദികെ ബംഗളൂരു ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു. സര്‍ക്കാര്‍നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും യുവജനങ്ങളും സ്ത്രീകളും വ്യാഴാഴ്ച ബംഗളൂരു എംജി റോഡിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ധര്‍ണ നടത്തും.
deshabhimani 140711
കര്‍ണാടകത്തിലെ സ്കൂളുകളില്‍ ഭഗവദ്ഗീതാ പഠനം നിര്‍ബന്ധമാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളില്‍ ഗീതാപഠനം നിര്‍ബന്ധമാക്കുന്നത് ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക സ്റ്റേറ്റ് മൈനോറിറ്റീസ് എഡ്യൂക്കേഷന്‍സ് മാനേജ്മെന്റ് ഫെഡറേഷനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ReplyDelete