ലണ്ടന്‍: മാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ വാര്‍ത്താ സംഘത്തെപ്പറ്റി പുറത്തുവന്ന ആരോപണങ്ങളെക്കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണമാരംഭിച്ചു. 9/11 ഭീകരാക്രണണത്തിന് ഇരയായവരുടെ ഫോണ്‍കോളുകള്‍ വാര്‍ത്താ സംഘം ചോര്‍ത്തിയെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. വിവധ സ്ഥലങ്ങളില്‍നിന്ന് എഫ് ബി ഐ ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
അന്വേഷണത്തിന്റെ ആവശ്യകതയെസംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. യു എസ് കോര്പ്പറേഷന് വിദേശത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് കോഴനല്കിയിട്ടുണ്ടെങ്കില് അത് ശിക്ഷാര്ഷമാണെന്ന് യു എസ് നിയമവൃത്തങ്ങള്‍ പറഞ്ഞു. കമ്പനി അങ്ങനെയൊരു നടപടിക്ക് മുതിര്‍ന്നിട്ടില്ലെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും ന്യൂ ജഴ്സി സെനറ്റര്‍ ഫ്രാങ്ക് ലഫ്റ്റന്ബര്ഗ് വ്യക്തമാക്കി. ബ്രിട്ടനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും മര്‍ഡോക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിനുമുമ്പില്‍ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നതായും നീതിന്യായ വകുപ്പ് വക്താവ് ലാറ സ്വീനി പറഞ്ഞു.
ഇതിനിടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ചീഫ് എക്സിക്യൂട്ടിവ് റബേക്ക ബ്രൂക്സ് ലണ്ടന്‍ വിട്ടു. ബ്രിട്ടനിലെ ദി സണ്‍, ദി ടൈംസ്, ദി സണ്‍ഡേ ടൈംസ്, ദി ക്ലോസ്ഡ് ന്യൂസ് എന്നീ ദിനപത്രങ്ങളുടെ ഉടമസ്ഥതയുള്ള ന്യൂസ് ഇന്റര്‍ നാഷണലിന്റെ മേധാവിയാണ് ബ്രൂക്ക്. ലണ്ടന്‍ സ്ഫോടനം, യുവതിയുടെ കൊലപാതകം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ജനങ്ങളുടെ ഫോണ്‍സംഭാഷണം ചോര്‍ത്തുന്നുവെന്ന് വെളിപ്പെട്ടതുമുതല്‍ ബ്രൂക്കിനെതിരെ ജനരോഷം ശക്തമാണ്.
janayugom 160711
മാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ വാര്‍ത്താ സംഘത്തെപ്പറ്റി പുറത്തുവന്ന ആരോപണങ്ങളെക്കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണമാരംഭിച്ചു. 9/11 ഭീകരാക്രണണത്തിന് ഇരയായവരുടെ ഫോണ്‍കോളുകള്‍ വാര്‍ത്താ സംഘം ചോര്‍ത്തിയെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. വിവധ സ്ഥലങ്ങളില്‍നിന്ന് എഫ് ബി ഐ ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ReplyDelete