ചിറ്റൂര്‍ : ചുമട്ടുതൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി തൊഴില്‍ നിഷേധിക്കുന്നവരെ സംരക്ഷിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) ചിറ്റൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചിറ്റൂര്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മാണപ്രവൃത്തികളുടെ സാമഗ്രികള്‍ ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയെന്നും കരാറുകാരനെ മര്‍ദിച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇത് അടിസ്ഥാനരഹിതമാണ്. കരാറുകാര്‍ നിര്‍മാണപ്രവൃത്തികള്‍ക്കുള്ള സാധനസാമഗ്രികള്‍ ഇറക്കിയപ്പോള്‍ കരാറുകാരുമായി സംസാരിച്ച് തൊഴില്‍ നിഷേധിക്കുന്ന നിലപാട് മാറ്റണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ , കരാറുകാരനില്‍നിന്ന് പൊലീസ് നിര്‍ബന്ധിച്ച് പരാതി എഴുതിവാങ്ങി മര്‍ദിച്ചതായി കഥയുണ്ടാക്കുകയും 600 രൂപ നോക്കുകൂലി വാങ്ങിയതായി പത്രവാര്‍ത്ത നല്‍കുകയും ചെയ്യുകയായിരുന്നു പൊലീസ്.
ചിലരുടെ സമ്മര്‍ദത്തിനുവഴങ്ങി പൊലീസ് ചുമട്ടുതൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. സിഐടിയു ഒരുക്കിലും നോക്കുകൂലി വാങ്ങുന്നത് അംഗീകരിക്കുന്നില്ല. തൊഴില്‍ നിഷേധിച്ച കരാറുകാരുടേയും മറ്റ് ചിലരുടെയും സമ്മര്‍ദത്തിനുവഴങ്ങി കള്ളക്കേസ് എടുക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) ചിറ്റൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 170711
കഴിഞ്ഞദിവസം ചിറ്റൂര്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മാണപ്രവൃത്തികളുടെ സാമഗ്രികള്‍ ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയെന്നും കരാറുകാരനെ മര്‍ദിച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇത് അടിസ്ഥാനരഹിതമാണ്. കരാറുകാര്‍ നിര്‍മാണപ്രവൃത്തികള്‍ക്കുള്ള സാധനസാമഗ്രികള്‍ ഇറക്കിയപ്പോള്‍ കരാറുകാരുമായി സംസാരിച്ച് തൊഴില്‍ നിഷേധിക്കുന്ന നിലപാട് മാറ്റണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ , കരാറുകാരനില്‍നിന്ന് പൊലീസ് നിര്‍ബന്ധിച്ച് പരാതി എഴുതിവാങ്ങി മര്‍ദിച്ചതായി കഥയുണ്ടാക്കുകയും 600 രൂപ നോക്കുകൂലി വാങ്ങിയതായി പത്രവാര്‍ത്ത നല്‍കുകയും ചെയ്യുകയായിരുന്നു പൊലീസ്.
ReplyDeleteഇനിയന്നാാ നോക്കുകൂലിക്ക് വേറൊരു പേരിടാം.. ന്നാ പിന്നെ പ്രശ്നം തീരില്ലേ?
ReplyDeleteHo..i cant hold my tears..paavangal.
ReplyDelete