Monday, July 4, 2011

ജയിലില്‍ കല്‍മാഡിയുടെ സുഖവാസം അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിക്ക് തിഹാര്‍ ജയിലില്‍ സുഖവാസം ഒരുക്കിയത് അന്വേഷിക്കാന്‍ ഉത്തരവ്. വിചാരണക്കോടതി ജഡ്ജി ബ്രിജേഷ്കുമാര്‍ ഗാര്‍ഗ് ജയിലില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് കല്‍മാഡിയുള്‍പ്പെടെ "വിഐപി" പ്രതികള്‍ക്ക് വമ്പന്‍ സൗകര്യമൊരുക്കിയതായി കണ്ടത്. ഇത് ചോദ്യംചെയ്ത ജഡ്ജി സംഭവത്തെക്കുറിച്ച് ജയിലധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ജയിലധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

കല്‍മാഡി ജയില്‍ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് ചായയും പലഹാരവും കഴിക്കുന്നതാണ് ജഡ്ജി കണ്ടത്. ആശുപത്രിയില്‍ പോകാന്‍ വാനിന് കാത്തിരിക്കുകയാണെന്ന് കല്‍മാഡി ജഡ്ജിയോട് പറഞ്ഞു. ഇതും അനുവദിക്കാന്‍ പാടില്ലാത്തതാണ്. സ്പെക്ട്രം കേസിലെ പ്രതികളുടെ സെല്‍ അടയ്ക്കാറില്ല. എപ്പോള്‍ വേണമെങ്കിലും പുറത്തിറങ്ങി നടക്കാം, ഫോണ്‍ ചെയ്യാം. ഇതെല്ലാം കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നാണ് ജഡ്ജി റിപ്പോര്‍ട്ട് ചെയ്തത്.


deshabhimani 040711

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിക്ക് തിഹാര്‍ ജയിലില്‍ സുഖവാസം ഒരുക്കിയത് അന്വേഷിക്കാന്‍ ഉത്തരവ്. വിചാരണക്കോടതി ജഡ്ജി ബ്രിജേഷ്കുമാര്‍ ഗാര്‍ഗ് ജയിലില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് കല്‍മാഡിയുള്‍പ്പെടെ "വിഐപി" പ്രതികള്‍ക്ക് വമ്പന്‍ സൗകര്യമൊരുക്കിയതായി കണ്ടത്. ഇത് ചോദ്യംചെയ്ത ജഡ്ജി സംഭവത്തെക്കുറിച്ച് ജയിലധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ജയിലധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

    ReplyDelete