ബജറ്റ് സൃഷ്ടിച്ച പ്രതിഷേധത്തിനു പിന്നാലെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ധനമന്ത്രി കെ എം മാണിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി. മിച്ചഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയും ഭൂപരിഷ്കരണ നിയമത്തിലെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കിയും മാണി നടത്തിയ പ്രഖ്യാപനത്തിനെതിരെയാണ് തിരുവഞ്ചൂര്‍ പരാതിപ്പെട്ടത്. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കം വിവാദമായ സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ മാണിക്കെതിരെ രംഗത്തുവന്നത്.
മുന്നണിയിലോ മന്ത്രിസഭയിലോ ആലോചിക്കാതെ മാണി തന്നിഷ്ടപ്രകാരം നയപരമായ പ്രഖ്യാപനം നടത്തിയെന്നാണ് ആക്ഷേപം. ധനപരമായ കാര്യങ്ങള്‍ക്കു പകരം റവന്യൂ, വനം വകുപ്പുകളുമായി ബന്ധപ്പെട്ട് മാണി നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ച് ഈ വകുപ്പ് മന്ത്രിമാര്‍ക്കു പോലും സൂചനയുണ്ടായിരുന്നില്ല. ജന്മിമാരുടെ കബളിപ്പിക്കലിന് ഇരയായി മിച്ചഭൂമി വാങ്ങിയവര്‍ക്ക് സ്ഥിരാവകാശം നല്‍കുമെന്നായിരുന്നു വിവാദ പ്രഖ്യാപനങ്ങളിലൊന്ന്. 2005 വരെ നടത്തിയ ഇടപാടുകള്‍ക്ക് സാധുത നല്‍കലാണ് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന മാണിയുടെ ലക്ഷ്യം. 1997 വരെയുള്ള ഭൂമി കൈമാറ്റങ്ങള്‍ക്ക് സാധുത നല്കിയാല് മതിയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭൂമിയുടെ പരിധി അഞ്ച് ഏക്കറായി നിജപ്പെടുത്തുകയുംചെയ്തു. എന്നാല്‍ ,പരിധിയില്ലാതെ സ്ഥിരാവകാശം നല്‍കുമെന്നാണ് മാണി ബജറ്റില്‍ പറഞ്ഞത്. റവന്യൂ വകുപ്പും മന്ത്രിസഭയും തീരുമാനിക്കേണ്ട വിഷയം മാണി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.
കശുമാവ് വച്ചുപിടിപ്പിക്കുന്ന തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിലെ ഉയര്‍ന്ന പരിധിയില്‍നിന്ന് ഒഴിവാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. റവന്യൂവകുപ്പിന്റെ അധികാര പരിധിയില്‍ വരുന്ന ഈ വിഷയത്തിലും വകുപ്പിനെ മാണി മറികടന്നു. വനം കൈയേറി കൃഷിചെയ്യുകയോ വീട് വയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഭൂമിയെ വനം പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്ന് വനംമന്ത്രി അറിയാതെ മാണി പ്രഖ്യാപിച്ചു എന്നും ആക്ഷേപമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ് മാണി പറഞ്ഞതെന്നും സംസ്ഥാനത്തിന് അധികാരമില്ലാത്ത വിഷയമായതിനാല്‍ ബജറ്റ് പ്രഖ്യാപനം അവഗണിക്കുന്നു എന്നുമാണ് വനംവകുപ്പിന്റെ നിലപാട്. വിവാദപ്രഖ്യാപനങ്ങള് മാണിക്ക് പിന്‍വലിക്കേണ്ടിവരുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന. വകുപ്പുകളെ മറികടന്ന നടപടി യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കും. തിങ്കളാഴ്ച യുഡിഎഫ് സംയുക്ത നിയമസഭാകക്ഷിയോഗത്തില്‍ രൂക്ഷമായ വിമര്‍ശമാണ് മാണിക്കു നേരിടേണ്ടിവന്നത്. പാല-പൂഞ്ഞാര്‍ -മലപ്പുറം ബജറ്റാണ് മാണിയുടേതെന്നുവരെ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.
തോട്ടവിളഭൂമിക്ക് ഇളവ്: പ്രതിപക്ഷ ആശങ്ക തള്ളുന്നില്ല- തിരുവഞ്ചൂര്‍
തോട്ടവിളഭൂമിയെ ഭൂപരിഷ്കരണനിയമത്തിന്റെ ഉയര്‍ന്ന ഭൂപരിധി സംബന്ധിച്ച വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിപക്ഷത്തിന്റെ ആശങ്ക തള്ളിക്കളയുന്നില്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇതില്‍ വ്യക്തിപരമായ അഭിപ്രായം ഇപ്പോള്‍ പറയുന്നില്ല. യുഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുന്ന കാര്യം മാത്രം പറയുകയെന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മൂന്നാര്‍ കൈയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കൈയേറ്റക്കാര്‍ അരൂപികളാണെന്ന് പറഞ്ഞ് മന്ത്രി ചോദ്യത്തില്‍ നിന്നൊഴിഞ്ഞു. കൈയേറ്റക്കാരുടെ പട്ടികയില്ല. ഭൂമി ആരാണ് കൈവശംവച്ചത് എന്നതിനല്ല, അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനാണ് ഇപ്പോള്‍ ശ്രദ്ധ. പിടിച്ചെടുത്ത ഭൂമി വേലികെട്ടി സംരക്ഷിക്കാനും ഭാവിയിലുള്ള കൈയേറ്റം തടയാനും ഉദ്യേഗസ്ഥരെ ചുമതലപ്പെടുത്തി. മികച്ച സേവനം നടത്തുന്നവര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രിയും നല്‍കും. മൂന്നാര്‍ വിഷയത്തില്‍ പ്രതിപക്ഷനേതാവുമായി വാഗ്വാദത്തിനില്ല. സമാധാനപരമായ ഒഴിപ്പിക്കലിനെ പ്രതിപക്ഷനേതാവ് പിന്തുണക്കുമെന്ന് കരുതുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ദേശാഭിമാനി 130711
ബജറ്റ് സൃഷ്ടിച്ച പ്രതിഷേധത്തിനു പിന്നാലെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ധനമന്ത്രി കെ എം മാണിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി. മിച്ചഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയും ഭൂപരിഷ്കരണ നിയമത്തിലെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കിയും മാണി നടത്തിയ പ്രഖ്യാപനത്തിനെതിരെയാണ് തിരുവഞ്ചൂര്‍ പരാതിപ്പെട്ടത്. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കം വിവാദമായ സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ മാണിക്കെതിരെ രംഗത്തുവന്നത്.
ReplyDelete