Wednesday, July 6, 2011

ശ്രീബുദ്ധാ കോളേജ് അടിച്ചുതകര്‍ത്തു

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ കെഎസ്യു നേതൃത്വത്തില്‍ വ്യാപക അക്രമം. യൂത്ത് കോണ്‍ഗ്രസുകാരും വിദ്യാലയങ്ങളിലേക്ക് ഇരച്ചുകയറി. വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ മര്‍ദിച്ചു. നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധാ എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ കോളേജ് അടിച്ചുതകര്‍ത്തു. കായംകുളം ശബരി കോളേജില്‍ അതിക്രമിച്ചുകടന്ന കെഎസ്യു പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്തു. കറ്റാനം സഹകരണബാങ്ക് ജീവനക്കാരന്റെ നേതൃത്വത്തില്‍ പോപ്പ് പയസ് സ്കൂളില്‍ ഒരുസംഘം അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസുകാരാണ് കെഎസ്യു പ്രവര്‍ത്തകരുടെ ഒത്താശയോടെ പാറ്റൂര്‍ ശ്രീബുദ്ധാ എന്‍ജിനിയറിങ് കോളേജില്‍ അക്രമം നടത്തിയത്.

പകല്‍ 11.30നാണ് സംഭവം. പ്രകടനമായെത്തിയ കെഎസ്യു ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിന്റെ താഴത്തെ നിലയിലുള്ള നോട്ടീസ് ബോര്‍ഡ് ഇളക്കിയെറിഞ്ഞു. മുകളിലത്തെ നിലയിലെത്തിയ പ്രവര്‍ത്തകര്‍ ജനാല കണ്ണാടിച്ചില്ലകള്‍ അടിച്ചുതകര്‍ത്തു. കസേരകളും അടിച്ചുതകര്‍ത്തു. പ്രിന്‍സിപ്പല്‍ സോമി സെബാസ്റ്റ്യന്‍ , കോളേജ് ട്രഷറര്‍ കെ കെ ശിവദാസ് എന്നിവരെ അസഭ്യംപറഞ്ഞും ഭീഷണിപ്പെടുത്തിയും അരമണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമരം നടത്താനെത്തിയവര്‍ പ്രധാന വാതില്‍ തള്ളിത്തുറന്ന് അകത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് ഐ നൂറനാട് മണ്ഡലം സെക്രട്ടറിയും പാറ്റൂര്‍ വാര്‍ഡ് പ്രസിഡന്റുമായ അനില്‍ തടഞ്ഞു. അനിലിനെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. കോളേജില്‍ പരീക്ഷ നടക്കുന്നതിനാലാണ് കോളേജ് തുറന്നു പ്രവര്‍ത്തിപ്പിച്ചത്. സംഭവസ്ഥലത്ത് നൂറനാട് പൊലീസെത്തി. ആര്‍ രാജേഷ് എംഎല്‍എ കോളേജിലെ അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

കായംകുളത്തെ ശബരി കോളേജില്‍ അതിക്രമിച്ചുകടന്ന കെഎസ്യു പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. കോളേജ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. കെഎസ്യു ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ മറവിലായിരുന്നു എംജി കോളേജിന്റെ ഹൗസ്ക്യാമ്പസായ ശബരി കോളേജിനുനേരെ അക്രമം. പകല്‍ 11.45 ഓടെ പത്തോളംവരുന്ന കെഎസ്യു പ്രവര്‍ത്തകരെത്തി കോളേജ് വിടണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളെ വിടാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ പ്രവര്‍ത്തകര്‍ ക്ലാസ്മുറികളിലെ കസേരകളും മറ്റും തല്ലിത്തകര്‍ത്തു. പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അധ്യാപകരെയും വെറുതെവിട്ടില്ല. അധ്യാപകരെ അസഭ്യംപറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെനേരത്തെ സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് എത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടിയില്ല. സംഭവത്തില്‍ കോളേജ് അധികാരികള്‍ പൊലീസില്‍ പരാതി നല്‍കി.

ചൊവ്വാഴ്ച കെഎസ്യുവിന്റെ പേരില്‍ കറ്റാനം പോപ്പ് പയസ് സകൂളില്‍ സമരം നടത്താനെത്തിയത് കറ്റാനം സഹകരണബാങ്കിലെ ഒരു ജീവനക്കാരന്റെ നേതൃത്വത്തിലുള്ള യുവ കോണ്‍ഗ്രസ് സംഘം. രക്ഷാകര്‍ത്താക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. "യുവനേതാക്കള്‍" അധ്യാപകരോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപകര്‍ കൂട്ടംചേര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്കിലെത്തി. ഇതേതുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ പിന്‍വാങ്ങിയെങ്കിലും അല്‍പ്പസമയത്തിനകം പത്തിലധികം ബൈക്കുകളിലായി മുപ്പതിലധികം യുവകോണ്‍ഗ്രസുകാര്‍ സ്കൂളിലെത്തി. കുറത്തികാട് എസ്ഐയുടെ മുന്നിലൂടെ സ്കൂളില്‍ പ്രവേശിച്ച സംഘം ക്ലാസുകളില്‍കയറി ബഹളമുണ്ടാക്കി. ഡസ്ക് ഉയര്‍ത്തി നിലത്തടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് സ്കൂള്‍ വിട്ടു.

deshabhimani 060711

2 comments:

  1. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ കെഎസ്യു നേതൃത്വത്തില്‍ വ്യാപക അക്രമം. യൂത്ത് കോണ്‍ഗ്രസുകാരും വിദ്യാലയങ്ങളിലേക്ക് ഇരച്ചുകയറി. വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ മര്‍ദിച്ചു. നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധാ എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ കോളേജ് അടിച്ചുതകര്‍ത്തു. കായംകുളം ശബരി കോളേജില്‍ അതിക്രമിച്ചുകടന്ന കെഎസ്യു പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്തു. കറ്റാനം സഹകരണബാങ്ക് ജീവനക്കാരന്റെ നേതൃത്വത്തില്‍ പോപ്പ് പയസ് സ്കൂളില്‍ ഒരുസംഘം അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസുകാരാണ് കെഎസ്യു പ്രവര്‍ത്തകരുടെ ഒത്താശയോടെ പാറ്റൂര്‍ ശ്രീബുദ്ധാ എന്‍ജിനിയറിങ് കോളേജില്‍ അക്രമം നടത്തിയത്.

    ReplyDelete
  2. കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ റാഗ് ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ജിത്തു തോമസിനെ കെഎസ്യു പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസുകളില്‍ നടത്തുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബുധനാഴ്ച ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ ദിനമാചരിക്കും. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ പത്തോളം വരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് റാഗ് ചെയ്യാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ജിത്തുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്യാമ്പസുകളില്‍ അരാഷ്ട്രീയവാദം വളര്‍ത്തുന്നതും റാഗിങ് അടക്കമുള്ള അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘടനയായി കെഎസ്യു മാറിയിരിക്കുകയാണെന്ന് എസ്എഫ്ഐ ജില്ലാകമ്മറ്റി ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും റാഗിങ് നടത്തിയ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കണമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി സതീഷ്വര്‍ക്കിയും ആവശ്യപ്പെട്ടു.

    ReplyDelete