ബംഗളൂരു: മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച പട്ടികജാതി യുവാവിന്റെ കുടുംബത്തെ സവര്‍ണരും ഗുണ്ടകളും ഗ്രാമത്തില്‍നിന്ന് അടിച്ചോടിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ വീട്ടുതടങ്കലിലാക്കി. തുമക്കൂറു ജില്ലയിലെ ഹന്‍സാപുര വില്ലേജിലാണ് സംഭവം. നാരായണയെന്ന യുവാവിനെയും കുടുംബത്തെയുമാണ് അടിച്ചോടിച്ചത്. ഇവര്‍ക്കൊപ്പം ആറോളം ദളിത് കുടുംബങ്ങളോട് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. നാടുവിടാന്‍ വിസമ്മതിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട 25 യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
നാരായണയും പെണ്‍കുട്ടിയും അവളുടെ ബന്ധുക്കളുടെ ഭീഷണിയെതുടര്‍ന്ന് നാടുവിട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഏഴ് കുടുംബങ്ങളെ ഗ്രാമത്തില്‍നിന്ന് പുറത്താക്കി. ബന്ധുക്കളുടെ അഭ്യര്‍ഥനയെതുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ നാരായണയെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കള്ളപ്പരാതിയില്‍ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബലമായി വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് വ്യാപക അക്രമം അരങ്ങേറിയത്.
deshabhimani 170711

ReplyDelete