Tuesday, July 5, 2011

വിദ്യാഭ്യാസമന്ത്രിയുടെ മകന്‍ മെഡിക്കല്‍ സീറ്റ് ഉപേക്ഷിച്ചില്ല

തൃശൂര്‍ : വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ മകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ വിവാദ മെഡിക്കല്‍ പിജി സീറ്റ് ഉപേക്ഷിച്ചില്ല. സര്‍ക്കാരിന് അര്‍ഹതപ്പെട്ട മെറിറ്റ് സീറ്റുകള്‍ തട്ടിയെടുത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് ഏകപക്ഷീയമായി പ്രവേശനം നടത്തിയ സീറ്റുകളിലൊന്നാണ് മന്ത്രിയുടെ മകന്‍ നഹാസ് നഹ നേടിയെടുത്തത്. വിഷയം വിവാദമായപ്പോള്‍ മകന്റെ സീറ്റ് ഉപേക്ഷിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ക്ലാസില്‍ വരുന്നില്ലെങ്കിലും രേഖകള്‍ പ്രകാരം നഹാസ് ഇപ്പോഴും ജൂബിലിയിലെ വിദ്യാര്‍ഥിയാണ്. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയിട്ടില്ല. അവധിയെടുത്ത് പോയെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

ഇതിനിടെ കോടതി വിധിയെത്തുടര്‍ന്ന് ജൂലൈ ഒന്നിന് സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നടന്നു. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു കീഴിലുളള മെഡിക്കല്‍ കോളേജാണ് ജൂബിലി മിഷന്‍. പീഡിയാട്രിക്സ് പിജിക്കാണ് കഴിഞ്ഞ മെയ് 27ന് നഹാസ് പ്രവേശനം നേടിയത്. അതിനുമുമ്പുതന്നെ മാനേജ്മെന്റ് സീറ്റുകളിലടക്കം ഇത്തരം കോളേജുകാര്‍ പ്രവേശനം പൂര്‍ത്തിയാക്കിയിരുന്നു. സര്‍ക്കാരിന് സീറ്റ് വിട്ടുനല്‍കേണ്ടിവരില്ലെന്ന വിശ്വാസത്തിലാണ് മുഴുവന്‍ സീറ്റിലും പ്രവേശനം പൂര്‍ത്തിയാക്കിയത്.

deshabhimani 050711

1 comment:

  1. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ മകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ വിവാദ മെഡിക്കല്‍ പിജി സീറ്റ് ഉപേക്ഷിച്ചില്ല. സര്‍ക്കാരിന് അര്‍ഹതപ്പെട്ട മെറിറ്റ് സീറ്റുകള്‍ തട്ടിയെടുത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് ഏകപക്ഷീയമായി പ്രവേശനം നടത്തിയ സീറ്റുകളിലൊന്നാണ് മന്ത്രിയുടെ മകന്‍ നഹാസ് നഹ നേടിയെടുത്തത്. വിഷയം വിവാദമായപ്പോള്‍ മകന്റെ സീറ്റ് ഉപേക്ഷിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ക്ലാസില്‍ വരുന്നില്ലെങ്കിലും രേഖകള്‍ പ്രകാരം നഹാസ് ഇപ്പോഴും ജൂബിലിയിലെ വിദ്യാര്‍ഥിയാണ്. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയിട്ടില്ല. അവധിയെടുത്ത് പോയെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

    ReplyDelete