Wednesday, July 13, 2011

സ്വകാര്യനിക്ഷേപകരെ പിണക്കരുതെന്ന് സിഎജിയോട് എണ്ണമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണപര്യവേക്ഷണ-ശുദ്ധീകരണ മേഖലയില്‍ നിക്ഷേപം ആഗ്രഹിക്കുന്ന ആഭ്യന്തര-വിദേശ സ്വകാര്യ നിക്ഷേപകരെ അകറ്റുന്നവിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കരുതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളെ പെട്രോളിയം മന്ത്രാലയം വഴിവിട്ട് സഹായിച്ചെന്ന സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ ഓഡിറ്റ് നിരീക്ഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഈ ആവശ്യം. അന്തിമ റിപ്പോര്‍ട്ട് സ്വകാര്യനിക്ഷേപകരെ പിണക്കുന്ന വിധത്തിലാകരുതെന്ന് പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സാണ് (ഡിജിഎച്ച്) ആവശ്യപ്പെട്ടത്. എണ്ണപര്യവേക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ റിലയന്‍സ്, കെയിന്‍ , ബ്രിട്ടനിലെ ബിജി ഗ്രൂപ്പ് എന്നിവയും പെട്രോളിയം മന്ത്രാലയവും ഡിജിഎച്ചും ചൊവ്വാഴ്ച സിഎജിയെ നേരില്‍ കണ്ട് മറുപടി സമര്‍പ്പിക്കുകയായിരുന്നു.

കൃഷ്ണ-ഗോദാവരി തടത്തില്‍ പര്യവേക്ഷണത്തിനുള്ള മൂലധനച്ചെലവ് റിലയന്‍സ് വന്‍തോതില്‍ ഉയര്‍ത്തിയത് പെട്രോളിയം മന്ത്രാലയം കണ്ണുമടച്ച് അനുവദിച്ചെന്നും വാതകത്തിന് കൂടുതല്‍ വില ഈടാക്കാന്‍ അനുമതി നല്‍കിയെന്നുമാണ് കരടു റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തുന്നത്. കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് സ്വകാര്യകമ്പനികളും സര്‍ക്കാരും നല്‍കുന്ന മറുപടി കൂടി പരിഗണിച്ചാകും സിഎജിയുടെ അന്തിമറിപ്പോര്‍ട്ട്. രണ്ടുമാസത്തിനകം ഇത് തയ്യാറാകും. കെജി ഡി- 6 എണ്ണപ്പാടത്തില്‍ പര്യവേക്ഷണച്ചെലവായി തുടക്കത്തില്‍ 240 കോടി ഡോളര്‍ ചെലവാണ് റിലയന്‍സ് മുന്നോട്ടുവച്ചിരുന്നത്. പിന്നീട് ഇത് 880 കോടി ഡോളറായി പെരുപ്പിച്ച് കാട്ടി.

എണ്ണ-വാതകപ്പാടങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികളും ചെലവും പരിഷ്കരിക്കുന്നതിന് സ്വകാര്യ കമ്പനികളുമായുള്ള ഉല്‍പ്പാദ പങ്കുവയ്ക്കല്‍ കരാര്‍ അനുവദിക്കുന്നുണ്ടെന്ന വിശദീകരണമാണ് ഡിജിഎച്ച് ഡയറക്ടര്‍ ജനറല്‍ എസ് കെ ശ്രീവാസ്തവ സിഎജി മുമ്പാകെ നല്‍കിയത്. പര്യവേക്ഷണവും ഉല്‍പ്പാദനവും സങ്കീര്‍ണമായതിനാല്‍ എളുപ്പം വിശദമാക്കാനാകില്ല. അതുകൊണ്ട് എണ്ണമന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിലപാടു കൂടി ആരാഞ്ഞുവേണം നിഗമനത്തിലെത്താന്‍ -ഡിജിഎച്ച് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

സിഎജിക്ക് മുമ്പാകെ ഒന്നരമണിക്കൂറോളം ചെലവഴിച്ചാണ് റിലയന്‍സ് പ്രതിനിധി തങ്ങളുടെ നിലപാടു വിശദീകരിച്ചത്. റിലയന്‍സ് ഒരു തട്ടിപ്പും നടത്തിയിട്ടില്ലെന്ന് റിലയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി എം എസ് പ്രസാദ് പറഞ്ഞു. ഏറ്റവും മികച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാങ്കേതികവും പ്രവര്‍ത്തനപരവുമായ തീരുമാനങ്ങള്‍ റിലയന്‍സ് എടുത്തത്. ലോകത്തെ സമാനമായ മറ്റു പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ചെലവു കുറഞ്ഞ പദ്ധതി റിലയന്‍സിന്റേതാണെന്ന് ബോധ്യപ്പെടും-റിലയന്‍സ് പ്രതിനിധി പറഞ്ഞു.

deshabhimani 130711

1 comment:

  1. രാജ്യത്തെ എണ്ണപര്യവേക്ഷണ-ശുദ്ധീകരണ മേഖലയില്‍ നിക്ഷേപം ആഗ്രഹിക്കുന്ന ആഭ്യന്തര-വിദേശ സ്വകാര്യ നിക്ഷേപകരെ അകറ്റുന്നവിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കരുതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളെ പെട്രോളിയം മന്ത്രാലയം വഴിവിട്ട് സഹായിച്ചെന്ന സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ ഓഡിറ്റ് നിരീക്ഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഈ ആവശ്യം. അന്തിമ റിപ്പോര്‍ട്ട് സ്വകാര്യനിക്ഷേപകരെ പിണക്കുന്ന വിധത്തിലാകരുതെന്ന് പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സാണ് (ഡിജിഎച്ച്) ആവശ്യപ്പെട്ടത്. എണ്ണപര്യവേക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ റിലയന്‍സ്, കെയിന്‍ , ബ്രിട്ടനിലെ ബിജി ഗ്രൂപ്പ് എന്നിവയും പെട്രോളിയം മന്ത്രാലയവും ഡിജിഎച്ചും ചൊവ്വാഴ്ച സിഎജിയെ നേരില്‍ കണ്ട് മറുപടി സമര്‍പ്പിക്കുകയായിരുന്നു.

    ReplyDelete