തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ജോണ്‍, റസലയന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എല്‍ എം എസ്. കോമ്പൗണ്ടില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്, ക്യാമറാമാന് അയ്യപ്പന് എന്നിവരെ മര്‍ദിക്കുകയും കാമറ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ റസലയനെ സസ്പെന്‍ഡ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയ ഇന്ത്യ വിഷന്‍ റിപ്പോര്‍ട്ടര്‍ മാര്‍ഷല്‍ വി സെബാസ്റ്റ്യനെ മര്‍ദ്ദിച്ച സംഭവത്തിലാണ് ജോണിന് സസ്പെന്ഷന്. മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തലയ്ക്ക് പൊലീസിന്റെ ലാത്തിയടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട് എല്‍ എം എസ് ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനായ ഡേവിഡിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ വാര്‍ത്താസംഘത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത കാമറയിലെ ടേപ്പ് ഇതേ വരെ തിരികെ നല്‍കിയിട്ടില്ല.
കാരക്കോണം സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിലെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിനുനേരെയാണ് രാവിലെ ആദ്യ ആക്രമണം ഉണ്ടായത്. ഓഫീസില്‍ നിന്നിറങ്ങിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരു പൊലീസുകാരനും ഒരു ഡി സി സി അംഗവും ഉണ്ടായിരുന്നു. ലേഖകനെ നിലത്തിട്ട് ചവുട്ടിയ അക്രമികള്‍ കാമറയും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയും ചെയ്തു.
സ്വാശ്രയ കോഴ: പ്രതിപക്ഷം സഭ വിട്ടു
സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റിന് കോഴവാങ്ങിയത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഥയില്നിന്ന് ഇറങ്ങിപ്പോയി. വി എസ് സുനില്‍കുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
deshabhimani/janayugom news
തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ജോണ്‍, റസലയന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ReplyDelete