അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ നിയമം ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. നിലവിലെ നിയമമനുസരിച്ച് വൃക്കദാനത്തിനുള്ള അനുമതി വൈകുന്നു. തടസ്സം ഒഴിവാക്കാന്‍ നടപടി സ്വകീരിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ചെയര്‍മാനായ ഓതറൈസേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവര്‍ക്കു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകാന്‍ അനുമതിയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മസ്തിഷ്ക മരണം സംബന്ധിച്ചവരുടെ അവയവദാനം സാര്‍വത്രികമാക്കുന്നതിനായി നിയമം നിര്‍മിക്കാന്‍ ആലോചനയുണ്ട്.
മനുഷ്യക്കടത്ത് തടയാന്‍ സംസ്ഥാന നോഡല്‍ ഓഫീസില്‍ ഓഫീസറായി കണ്ണൂര്‍ റേഞ്ച് ഡിഐജി എസ് ശ്രീജിത്തിനെ}നിയമിച്ചു. അന്യസംസ്ഥാനങ്ങളിലേക്കും കേരളത്തിലേക്കുമുള്ള മനുഷ്യക്കടത്ത് നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും എഡിജിപി ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയെന്നും എസ് ശര്‍മ, എ എം ആരിഫ്, വി എസ് സുനില്‍കുമാര്‍ , എ പി അബ്ദുള്ളക്കുട്ടി, ഡൊമിനിക് പ്രസന്റേഷന്‍ , കെ എന്‍ എ ഖാദര്‍ , കെ മുരളീധരന്‍ എന്നിവര്‍ക്ക് മറുപടി നല്‍കി.
deshabhimani news

ReplyDelete