Friday, July 15, 2011

ജനവിരുദ്ധ ബജറ്റ് തിരുത്തണം: വി എസ്

ജനവിരുദ്ധബജറ്റ് തിരുത്താന്‍ ധനമന്ത്രി കെ എം മാണി തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ടവരെയും ദുരിതത്തിലേക്ക് തള്ളിവിടാനാണ് ബജറ്റ് മുന്‍തൂക്കം നല്‍കുന്നതെന്നും ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് വി എസ് പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ചും യുഡിഎഫ് തെറ്റിദ്ധാരണ പരത്തുന്നു. ലാഘവത്തോടെ തയ്യാറാക്കിയ ബജറ്റില്‍ വസ്തുതകള്‍ക്കല്ല, രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ക്കാണ് പ്രാധാന്യം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളീയജനതയുടെ ദൗര്‍ബല്യമാണെന്നു പറഞ്ഞ മാണി, പൊതുമേഖലയെ പരിഹസിക്കുകയാണ്. മന്ത്രിസ്ഥാനം കിട്ടുമ്പോഴെല്ലാം മാണി വന്‍കിട ഭൂഉടമകളെ സഹായിക്കുകയും കര്‍ഷകരെ ദ്രോഹിക്കുകയുമാണ്. നിക്ഷേപകരെ ആകര്‍ഷിക്കാനെന്ന പേരില്‍ ബജറ്റില്‍ പരാമര്‍ശിക്കുന്ന എമര്‍ജിങ് കേരള നിക്ഷേപസംഗമത്തെക്കുറിച്ചു പറയുമ്പോള്‍ , പഴയ ജിമ്മിന്റെ പൊള്ളത്തരം ആരും മറന്നിട്ടില്ലെന്ന് വി എസ് ഓര്‍മിപ്പിച്ചു. ഈ ജനവിരുദ്ധബജറ്റ് കേരളം അംഗീകരിക്കില്ല. ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ വരുംനാളുകളില്‍ ബജറ്റിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ മാണിക്ക് അവസരം ലഭിച്ചില്ലെന്നുവരാമെന്നും വി എസ് പറഞ്ഞു.

deshabhimani 150711

1 comment:

  1. ജനവിരുദ്ധബജറ്റ് തിരുത്താന്‍ ധനമന്ത്രി കെ എം മാണി തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ടവരെയും ദുരിതത്തിലേക്ക് തള്ളിവിടാനാണ് ബജറ്റ് മുന്‍തൂക്കം നല്‍കുന്നതെന്നും ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് വി എസ് പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ചും യുഡിഎഫ് തെറ്റിദ്ധാരണ പരത്തുന്നു. ലാഘവത്തോടെ തയ്യാറാക്കിയ ബജറ്റില്‍ വസ്തുതകള്‍ക്കല്ല, രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ക്കാണ് പ്രാധാന്യം.

    ReplyDelete