ന്യൂഡല്‍ഹി: സ്ഫോടനങ്ങളുടെ മുഴക്കവും ഭീകരാക്രമണങ്ങളുടെ ഇരമ്പവും വാണിജ്യ തലസ്ഥാനത്തെ വിട്ടൊഴിയുന്നില്ല. 2008 നവംബര്‍ 26ന് 166 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ് ഇപ്പോഴത്തെ സ്ഫോടനപരമ്പര. 2008ലെ ആക്രമണത്തിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും മാറ്റി യുപിഎ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കടുത്ത നടപടികളുടെ സൂചന നല്‍കിയിരുന്നു. ഭീകരര്‍ക്ക് നുഴഞ്ഞുകയറാനാവാത്ത വിധം മുംബൈയെ സുരക്ഷിതമാക്കുമെന്ന് പുതിയ ആഭ്യന്തരമന്ത്രി പി ചിദംബരം പ്രഖ്യാപിച്ചു. ഉത്തരവാദികളായവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ചിദംബരം അവകാശപ്പെട്ടിരുന്നു. രണ്ട് പ്രഖ്യാപനങ്ങളും എങ്ങുമെത്തിയില്ല എന്നതിന് പുതിയ സ്ഫോടനപരമ്പരതന്നെ തെളിവ്. മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരില്‍ അജ്മല്‍ കസബ് മാത്രമാണ് പിടിയിലുള്ളത്. പ്രധാന ആസൂത്രകര്‍ പാകിസ്ഥാനിലും മറ്റുമായി വിലസുന്നു. ഇനിയൊരു ഭീകരാക്രമണം തടയുമെന്ന പ്രഖ്യാപനവും പാളി. സാവേരി ബസാറില്‍ ഇതടക്കം മൂന്നു തവണ സ്ഫോടനമുണ്ടായി. ഇതില്‍നിന്നറിയാം സര്ക്കാരുകളൊരുക്കിയ സുരക്ഷയുടെ ദൗര്‍ബല്യം.
2008 നവംബര്‍ 26നാണ് മുംബൈ നഗരത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. ആയുധധാരികളായ പത്ത് ചെറുപ്പക്കാര്‍ മൂന്നുദിവസം നഗരത്തെയും രാജ്യത്തെയും മുള്‍മുനയില്‍ നിര്‍ത്തി. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ എത്ര ദുര്‍ബലമെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍ . ഭീകരരുടെ യന്ത്രത്തോക്കുകള്‍ തീ തുപ്പിയപ്പോള്‍ ജനങ്ങള്‍ ഈയാംപാറ്റകളെപ്പോലെ പിടഞ്ഞുവീണു. നവംബര്‍ 26ന് രാത്രി എട്ടുമണിയോടെയാണ് ഇരുളിന്റെ മറവില്‍ റബര്‍ വഞ്ചികളില്‍ കടലിലൂടെ ആയുധധാരികള്‍ കൊളാബതീരത്തെത്തിയത്. അപരിചിതരെ മത്സ്യത്തൊഴിലാളികള്‍ ചോദ്യം ചെയ്തപ്പോള്‍ പോയി പാടുനോക്കെന്നായിരുന്നു മറുപടി. പിന്നീട് രണ്ടുവഴിയില്‍ ഭീകരര്‍ നീങ്ങി. രാത്രിയില്‍ അപരിചിതരെ കണ്ട കാര്യം മത്സ്യത്തൊഴിലാളികള്‍ അറിയിച്ചെങ്കിലും പൊലീസ് പ്രതികരിച്ചില്ല. തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനലായിരുന്നു ഭീകരരുടെ ലക്ഷ്യങ്ങളിലൊന്ന്. അജ്മല്‍കസബും സുഹൃത്തും ഇവിടെ ചോരക്കളം തീര്‍ത്തു. 58 പേര് മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പൊലീസ് എത്തിയപ്പോഴേക്കും ഭീകരര്‍ സ്റ്റേഷന് പുറത്തുകടന്ന് കാമ ആശുപത്രിയിലേക്ക് നീങ്ങി. ഇവരെ നേരിടാന്‍ ശ്രമിച്ച എട്ടോളം പൊലീസുകാരെ വകവരുത്തി. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കാര്‍ക്കറെയും സംഘവും ഭീകരരെ നേരിടാനെത്തി. കാമ ആശുപത്രിയില്‍ കാര്‍ക്കറെയും സംഘവും ഭീകരരുടെ മുന്നില്‍പ്പെട്ടു. വെടിവയ്പില്‍ കാര്ക്കറെയടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
പൊലീസ് വാഹനം തട്ടിയെടുത്ത് നീങ്ങിയ ഇവര്‍ ടയര്‍ പഞ്ചറായതോടെ മറ്റൊരു കാറ് തട്ടിയെടുത്ത് നഗരത്തിലൂടെ ഓടിച്ചുപോയി. പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കസബിന്റെ കൂട്ടാളി കൊല്ലപ്പെട്ടു. കസബ് പിടിയിലായി. ഇതിനിടെ മറ്റൊരു സംഘം കൊളാബയിലെ ലിയോപോള്‍ഡ് കഫെയില്‍ പത്തുപേരെ കൊന്നു. ഇവര്‍ പിന്നീട് താജ് ഹോട്ടലില്‍ നിരവധി പേരെ വെടിവച്ചു കൊന്നു. മറ്റൊരു സംഘം ഒബ്റോയ് ട്രൈഡന്റിലും നാലാം സംഘം നരിമാന് ഹൗസിലും പ്രവേശിച്ചു. രണ്ട് ഹോട്ടലുകളിലും ആള്‍നാശമുണ്ടാക്കിയ ഇവര്‍ നരിമാന് ഹൗസിലെ ആറ് അന്തേവാസികളെയും കൊന്നു. രണ്ട് ദിവസത്തോളം ഭീകരര്‍ ഹോട്ടലുകളിലും നരിമാന് ഹൗസിലുമായി ഭീതി വിതച്ചു. ഒടുവില്‍ ഡല്‍ഹിയില്‍നിന്ന് കമാന്‍ഡോ സംഘമെത്തിയാണ് ഭീകരരെ കൊലപ്പെടുത്തി ബന്ദികളെ മോചിപ്പിച്ചത്. ആകെ 166 പേര് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഭീകരാക്രമണങ്ങളുടെ നാള്‍വഴി
സമാധാനജീവിതം അനുവദിക്കരുതെന്ന വാശിയോടെ ദുഷ്ടശക്തികള്‍ വീണ്ടും മുംബൈയില്‍ രക്തപ്പുഴയൊഴുക്കുമ്പോള് സമീപകാലത്ത് രാജ്യത്തുണ്ടായ പ്രധാന ഭീകരാക്രമണങ്ങള്‍ ഓര്‍മിക്കുക.
2010 ഡിസംബര്‍ 7: വാരാണസിയില്‍ ഗംഗാനദിയുടെ ദശാശ്വമേധ-ശിത്ല ഘട്ടുകള്ക്കിടയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുവയസ്സുകാരി മരിച്ചു. 25 പേര്‍ക്ക് പരിക്ക്.
2010 ഫെബ്രുവരി 13: പുണെയിലെ ജര്‍മന്‍ ബേക്കറിക്കടുത്തുണ്ടായ സ്ഫോടനത്തില്‍ 17 മരണം; 60 പേര്‍ക്ക് പരിക്ക്.
2008 നവംബര്‍ 26: മുംബൈയില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ആസൂത്രിത ഭീകരാക്രമണങ്ങളില്‍ 166 മരണം.
2008 ഒക്ടോബര്‍ 30: അസമില്‍ പലയിടത്തായുണ്ടായ 18 സ്ഫോടനങ്ങളില്‍ 77 മരണം; നൂറിലേറെ പേര്‍ക്ക് പരിക്ക്.
2008 ഒക്ടോബര്‍ 21: ഇംഫാലില്‍ മണിപ്പുര്‍ പൊലീസ് കമാന്‍ഡോ കോംപ്ലക്സില്‍ ഉഗ്രസ്ഫോടനത്തില്‍ 17 മരണം.
2008 സെപ്തംബര്‍ 29: മഹാരാഷ്ട്രയിലെ മലേഗാവില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ ബൈക്കില്‍ വച്ച ബോംബ് പൊട്ടി അഞ്ച് മരണം. അന്നുതന്നെ ഗുജറാത്തിലെ മൊദാസയില്‍ മുസ്ലിം പള്ളിക്ക് സമീപം ബൈക്കില്‍ വച്ച ബോംബ് പൊട്ടി ഒരുമരണം. നിരവധിയാളുകള്‍ക്ക് പരിക്ക് (രണ്ട് സ്ഫോടനങ്ങളും സംഘപരിവാര്‍ ഭീകരര്‍ നടത്തിയതാണെന്ന് പിന്നീട് തെളിഞ്ഞു).
2008 സെപ്തംബര്‍ 27: ഡല്‍ഹിയില്‍ മെഹറോലിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബേറില്‍ 3 മരണം.
2008 സെപ്തംബര്‍ 13: ഡല്‍ഹിയിലുണ്ടായ ആറ് സ്ഫോടനങ്ങളില്‍ 26 മരണം.
2008 ജൂലൈ 26: അഹമ്മദാബാദില്‍ രണ്ട് മണിക്കൂറിനിടെയുണ്ടായ 20 സ്ഫോടനങ്ങളില്‍ 57 മരണം.
2008 മെയ് 13: ജയ്പുരില്‍ സ്ഫോടനപരമ്പരയില്‍ 68 മരണം. 2008 ജനുവരി: രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ഭീകരാക്രമണത്തില്‍ 8 മരണം.
2007 ഒക്ടോബര്‍ : റമദാന് വ്രതകാലത്ത് രാജസ്ഥാനിലെ അജ്മീര്‍ ഷെറീഫ് ദര്‍ഗയിലുണ്ടായ സ്ഫോടനത്തില്‍ 2 മരണം.
2007 ആഗസ്ത്: ഹൈദരാബാദില്‍ ഭീകരാക്രമണത്തില്‍ 30 മരണം; 60 പേര്‍ക്ക് പരിക്ക്. 2007 മെയ്: ഹൈദരാബാദിലെ മെക്ക പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 11 മരണം.
2007 ഫെബ്രുവരി 19: ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്ക് പോയ ട്രെയിനിലുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ 66 യാത്രക്കാര്‍ വെന്തുമരിച്ചു. ഭൂരിപക്ഷവും പാകിസ്ഥാന്കാര് .
2006 സെപ്തംബര്‍ : മലെഗാവിലെ മുസ്ലിം പള്ളിയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 30 മരണം; 100 പേര്‍ക്ക് പരിക്ക്.
2006 ജൂലൈ: മുംബൈയില്‍ ട്രെയിനുകളിലുണ്ടായ ഏഴ് സ്ഫോടനങ്ങളില്‍ ഇരുനൂറിലേറെ മരണം. എഴുനൂറോളം പേര്‍ക്ക് പരിക്ക്.
2006 മാര്‍ച്ച്: വാരാണസിയില്‍ ഒരു ക്ഷേത്രത്തിലും റെയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളില്‍ 20 മരണം.
2005 ഒക്ടോബര്‍ : ദീപാവലിയുടെ തലേന്ന് ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റുകളിലുണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ 62 മരണം; നൂറുകണക്കിനാളുകള്‍ക്ക് പരിക്ക്.
2003 ആഗസ്ത് 25: മുംബൈയില്‍ ഇരട്ട കാര്‍ ബോംബുസ്ഫോടനം. 52 മരണം.
2003 മാര്‍ച്ച് 13: മുംബൈ ട്രെയിനില്‍ സ്ഫോടനം. 11 മരണം. 2002 മെയ് 14: ജമ്മു സൈനിക ക്യാമ്പില്‍ ആക്രമണം. മുപ്പതിലധികം മരണം.
2002 സെപ്തംബര്‍ 24: ഗുജറാത്ത് അക്ഷര്‍ഥാം ക്ഷേത്രം ആക്രമണം. 34 മരണം.
2001 ഡിസംബര്‍ 13: പാര്‍ലമെന്റ് ആക്രമണം. 12 മരണം.
2001 ഒക്ടോബര്‍ 1: ജമ്മു കശ്മീര്‍ നിയമസഭാമന്ദിരം ആക്രമണം. 35 മരണം.
1998 ഫെബ്രുവരി 14: കോയമ്പത്തൂരില്‍ 11 സ്ഥലത്ത് സ്ഫോടനം. 46 മരണം.
1993 മാര്‍ച്ച് 12: മുംബൈയില്‍ 13 സ്ഥലത്ത് സ്ഫോടനം. 257 മരണം.
ദാദര്‍ സ്ഫോടനം കാരാട്ടിന്റെ പ്രസംഗവേദിക്കടുത്ത്
മുംബൈ: ദാദറില്‍ സ്ഫോടനം നടക്കുന്ന സമയത്ത് തൊട്ടടുത്തുള്ള സയണില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പൊതുയോഗത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. സ്ഫോടനസ്ഥലത്തിന് രണ്ടുകിലോമീറ്റര്‍ അകലെ ദാദര്‍ ഈസ്റ്റിലായിരുന്നു ഇടതുപക്ഷ പാര്‍ടികളുടെ പൊതുയോഗം സംഘടിപ്പിച്ചിരുന്നത്. ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയ്താപുരില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രകാശ് കാരാട്ടും സിപിഐ നേതാവ് ഡി രാജയും മുംബൈയിലെത്തിയത്. സ്ഫോടന വിവരം അറിഞ്ഞയുടന്‍ പൊതുയോഗം അവസാനിപ്പിക്കുകയായിരുന്നു.
deshabhimani 140711
സ്ഫോടനങ്ങളുടെ മുഴക്കവും ഭീകരാക്രമണങ്ങളുടെ ഇരമ്പവും വാണിജ്യ തലസ്ഥാനത്തെ വിട്ടൊഴിയുന്നില്ല. 2008 നവംബര്‍ 26ന് 166 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ് ഇപ്പോഴത്തെ സ്ഫോടനപരമ്പര. 2008ലെ ആക്രമണത്തിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും മാറ്റി യുപിഎ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കടുത്ത നടപടികളുടെ സൂചന നല്‍കിയിരുന്നു. ഭീകരര്‍ക്ക് നുഴഞ്ഞുകയറാനാവാത്ത വിധം മുംബൈയെ സുരക്ഷിതമാക്കുമെന്ന് പുതിയ ആഭ്യന്തരമന്ത്രി പി ചിദംബരം പ്രഖ്യാപിച്ചു. ഉത്തരവാദികളായവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ചിദംബരം അവകാശപ്പെട്ടിരുന്നു. രണ്ട് പ്രഖ്യാപനങ്ങളും എങ്ങുമെത്തിയില്ല എന്നതിന് പുതിയ സ്ഫോടനപരമ്പരതന്നെ തെളിവ്. മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരില്‍ അജ്മല്‍ കസബ് മാത്രമാണ് പിടിയിലുള്ളത്. പ്രധാന ആസൂത്രകര്‍ പാകിസ്ഥാനിലും മറ്റുമായി വിലസുന്നു. ഇനിയൊരു ഭീകരാക്രമണം തടയുമെന്ന പ്രഖ്യാപനവും പാളി. സാവേരി ബസാറില്‍ ഇതടക്കം മൂന്നു തവണ സ്ഫോടനമുണ്ടായി. ഇതില്‍നിന്നറിയാം സര്ക്കാരുകളൊരുക്കിയ സുരക്ഷയുടെ ദൗര്‍ബല്യം.
ReplyDeleteരാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടനത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. രക്ഷാപ്രവര്‍ത്തനങ്ങളും അന്വേഷണവും വിലയിരുത്താന്‍ മന്ത്രി മുംബൈയിലെത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനുണ്ടായ വീഴ്ചകളെപ്പറ്റി സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്ഫോടനം ആസൂത്രിതമാണ്. എന്നാല്‍ ആരാണ് സഫോടനത്തിന് പിന്നിലെന്ന് പറയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത്. 17 പേര് മരിച്ചുവെന്നും 23 പേര് ഗുരുതരവസ്ഥയിലണെന്നും ചിദംബരം അറിയിച്ചു. 21 പേര് മരിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുജാഹിദിനെയാണ് സംശയിക്കുന്നത്. ചാവേര്‍ സ്ഫോടനമാകാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി പറയുന്നു. മരച്ചവരുടെ കുടുംബത്തിന് മഹരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയും പ്രധാനമന്ത്രി രണ്ടു ലക്ഷവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വൈകിട്ട് മുംബൈയിലെത്തുന്നുണ്ട്. മഹാരാഷ്ട്ര ഭീകരത വിരുദ്ധ സേനയും മുംബൈ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയും ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും ഇവരെ സഹായിക്കുമെന്നും ചിദംബരം പറഞ്ഞു.
ReplyDelete