ധനമന്ത്രി കെ എം മാണി കഴിഞ്ഞദിവസം അവതരിപ്പിച്ച ധവളപത്രത്തിനുള്ള ബദല്‍ ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അനുവദിച്ചില്ല. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മന്ത്രി മാണി മറുപടി പറയാന്‍ തുടങ്ങവെ ക്രമപ്രശ്നം ഉന്നയിച്ചാണ് തോമസ് ഐസക് അനുമതി തേടിയത്. എന്നാല്‍ , ചട്ടപ്രകാരം അനുവദിക്കാന്‍ കഴിയില്ലെന്നും കെ എം മാണി നേരത്തേ സഭയ്ക്ക് ഉറപ്പ് നല്‍കിയതുകൊണ്ടാണ് അദ്ദേഹത്തിന് അനുമതി നല്‍കിയതെന്നും സ്പീക്കര്‍ പറഞ്ഞു.
മാണി അവതരിപ്പിച്ച കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. കെ എം മാണിക്ക് മറുപടി പറയാന്‍ ഐസക്കിന് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. ധനവിനിയോഗ ബില്ലിന് മന്ത്രി കെ എം മാണി മറുപടി പറഞ്ഞതിന് ശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. പറയാന്‍ ഒരുപാട് ഉണ്ടെന്നും അതെല്ലാം പറഞ്ഞാല്‍ മാണിയുടെ വൈറ്റ് പേപ്പര്‍ ബ്ലാക്ക് പേപ്പറാണെന്ന് തെളിയുമെന്നും കോടിയേരി പറഞ്ഞു. മന്ത്രിയുടെ വെല്ലുവിളി സദയം സ്വീകരിച്ച മുന്‍ ധനമന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മര്യാദ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് പറഞ്ഞു.
ഷാപ്പില്‍ പോകുന്നവരല്ല കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ : ചെന്നിത്തല
കോഴിക്കോട്: നിയമസഭയിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഭയിലുണ്ടാകണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴും ചാനല്‍ ചര്‍ച്ചകളിലും എന്തും വിളിച്ചുപറയുന്ന ശീലം നേതാക്കള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന സ്പെഷല്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച സഭയില്‍ വോട്ടിങ് നടന്നാല്‍ വിജയിക്കാനാവശ്യമായ ഭൂരിപക്ഷം യുഡിഎഫിനുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. മദ്യഷാപ്പില്‍ പോകുന്നവരല്ല കോണ്‍ഗ്രസ് എംഎല്‍എമാര്‍ . അത് കൂടുതല്‍ ചേരുക പ്രതിപക്ഷ എംഎല്‍എമാര്‍ക്കാണെന്നും ചെന്നിത്തല തുടര്‍ന്നു.
deshabhimani news

ReplyDelete