ധനവിനിയോഗ ബില്ല് വോട്ടിനിടേണ്ട സമയത്ത് നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവാണെന്ന് ബോധ്യപ്പെട്ടതോടെ സഭയ്ക്ക് പുറത്തായിരുന്നവര്‍ തിരിച്ചെത്തുംവരെ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയി സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിച്ചു. ഇതിനിടെ ബില്‍ ഉടന്‍ വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടുതവണ നടുത്തളത്തിലിറങ്ങിയത് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കി. സ്പീക്കറും ഭരണപക്ഷവും ഒത്തുകളിച്ച് അരമണിക്കൂര്‍ വോട്ടെടുപ്പ് നീട്ടിയെങ്കിലും ബില്ലിന് അനുകൂലമായി 67 പേര്‍ വോട്ടുചെയ്തതായാണ് സ്ക്രീനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ , 69 പേര്‍ അനുകൂലിച്ചതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രഖ്യാപിച്ചു. സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാക്കള്‍ പിന്നീട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടു.
ധനവിനിയോഗ ബില്ലിന്റെ മൂന്നാം വായനയും കഴിഞ്ഞ് വോട്ടിനിടേണ്ട വേളയിലാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭരണപക്ഷത്തെ പത്ത് അംഗങ്ങള്‍ അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. അപകടം തിരിച്ചറിഞ്ഞ ഭരണപക്ഷം വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. നടപടികള്‍ നിര്‍ത്തിവച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയനും അതിന് കൂട്ടുനിന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയത്. ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കാനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ സ്പീക്കര്‍ അനുവദിച്ചില്ല. ഭരണപക്ഷത്ത് അംഗബലം ഇല്ലെന്ന് മനസിലാക്കിയ ഭരണപക്ഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. പ്രസംഗം പൂര്‍ത്തിയാക്കി സീറ്റിലിരുന്ന ധനമന്ത്രി കെ എം മാണിയോട് വീണ്ടും പ്രസംഗിക്കാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പിലേക്ക് കടക്കാതെ മന്ത്രി എഴുന്നേറ്റുനിന്നു. പ്രകോപനം ഉണ്ടാക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. വോട്ടിനിട്ടാല്‍ കുഴപ്പമാകുമെന്നും മന്ത്രിമാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. വോട്ടെടുപ്പ് ആരംഭിക്കാത്ത സ്പീക്കറുടെ നിലപാടിനെ ചോദ്യംചെയ്ത് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ.
ഇതിനിടെ ബെന്നിബെഹനാന്‍ , ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ പുറത്തേക്ക് പോയി ചിലരെ വിളിച്ചുവരുത്തി. കെ അച്യുതന്‍ , ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ സഭയില്‍ എത്തി. അപ്പോഴും ഭൂരിപക്ഷം കിട്ടില്ലെന്ന സ്ഥിതിയായിരുന്നു. നടപടികളൊന്നുമില്ലാതെ സ്പീക്കര്‍ സഭ നീട്ടിക്കൊണ്ടുപോകുന്നതിനെ ചോദ്യംചെയ്ത് പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. വോട്ടെടുപ്പ് നടത്തണമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കര്‍ ഏതാനും മിനിറ്റ് കൂടി വെറുതെ ചെലവിട്ടു. ഭരണപക്ഷ ബെഞ്ചുകളില്‍ ആളില്ലാത്തതിനാലാണ് മാണി പ്രസംഗം നീട്ടിക്കൊണ്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തുടര്‍ന്നാണ് വോട്ടെടുപ്പിന് ബെല്‍ അടിച്ചത്. അതിന് തൊട്ടുമുമ്പാണ് കെ അച്യുതന്‍ എത്തിയത്. 67 പേര്‍ വോട്ടുരേഖപ്പെടുത്തിയതായി സ്ക്രീനില്‍ തെളിഞ്ഞു. ഒരാളുടെ വോട്ട് രേഖപ്പെടുത്തിയില്ലെന്ന് ആരോ വിളിച്ചു പറഞ്ഞു. അത് കൂടി ചേര്‍ത്ത് 68 വോട്ട് എന്ന് സ്പീക്കര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് 69 എന്നാക്കി. വര്‍ക്കല കഹാര്‍ ഉള്‍പ്പെടെ അതിന് ശേഷമാണ് എത്തിയത്. എന്നാല്‍ , ഭരണപക്ഷത്ത് ആരൊക്കെ ഹാജരായെന്ന് വെളിപ്പെടുത്തിയില്ല. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രകടനമായി പുറത്തേക്ക് പോയി.
ധനവിനിയോഗ ബില്ലിന് ഭൂരിപക്ഷം ഇല്ലെന്നും ചായക്കടയിലും ഷാപ്പിലും ഇരുന്നവരെ വിളിച്ചുകൊണ്ടുവന്നാണ് വോട്ട് ചെയ്യിച്ചതെന്നും സഭാകവാടത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടിക്കെതിരെ വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി. ഭരണപക്ഷത്തെ ഹൈബി ഈഡന്‍ ഡല്‍ഹിയിലും ടി യു കുരുവിള കോതമംഗലത്തുമാണ് ഉള്ളത്.
പ്രതിപക്ഷം ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി
ചട്ടവിരുദ്ധമായി നിയമസഭയില്‍ ബുധനാഴ്ച പാസാക്കിയ ധനവിനിയോഗബില്ലിന് അനുമതി നല്‍കരുതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണ്ണര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.മതിയായ ഭൂരിപക്ഷമില്ലാതെ കള്ളവോട്ടുചെയ്താണ് ഭരണപക്ഷം ബില്‍ പാസാക്കിയത്.ബില്ലിന് അംഗീകാരം നല്‍കുന്നതിന് സര്‍ക്കാരും സ്പീക്കറും നടത്തിയ നീക്കത്തിനെതിരെയാണ് പരാതി കൊടുത്തതെന്ന് വിഎസ് ഗവര്‍ണ്ണറെ കണ്ടിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചര്‍ച്ചക്കെടുക്കേണ്ട സമയത്ത് സഭയില്‍ ഭരണപക്ഷത്ത് 65 പേരാണ് ഉണ്ടായിരുന്നത്. വോട്ടിങ്ങ് നടത്തിയപ്പോഴും 67 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഒരംഗം സീറ്റുമാറിയിരുന്ന് വോട്ടു ചെയ്തു. സ്പീക്കര്‍ ധനമന്ത്രിയുടെ പ്രസംഗം അരമണിക്കൂറോളം നീട്ടി. കൂടാതെ ഡെപ്യൂട്ടി സ്പീക്കറെ സംസാരിക്കാനും ക്ഷണിച്ചു. പ്രത്യേക സെഷന്‍ വിളിച്ച് ധനവിനിയോഗബില്ല് പാസാക്കിയ നടപടികളില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കണമെന്നും വി എസ് പരാതിയില്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാര്‍ ഫലത്തില്‍ ഇല്ലാതായി പിണറായി
മാവേലിക്കര: നിയമസഭയില്‍ ധനവിനിയോഗബില്ലിന്റെ വോട്ടെടുപ്പില്‍പ്പോലും ഭൂരിപക്ഷമില്ലാത്ത യുഡിഎഫ് സര്‍ക്കാര്‍ ഫലത്തില്‍ ഇല്ലാതായെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.സാധാരണ നിയമസഭയിലെ ചര്‍ച്ചയിലും വോട്ടെടുപ്പിലും ഭരിക്കുന്ന പാര്‍ട്ടിക്കാണ് ഭൂരിപക്ഷമുണ്ടാവുക. ഇവിടെ അതുപോലുമില്ല.യുഡിഎഫ് കൈക്കൊള്ളുന്ന ജനവിരുദ്ധ നടപടികള്‍ക്കേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് കേരളത്തിലുണ്ടാക്കിയ നേട്ടങ്ങളെല്ലാം യുഡിഎഫ് തകര്‍ക്കുന്നു. ജനോപകാരപ്രദമായ നടപടികളെല്ലാം അട്ടിമറിക്കുകയാണ് അവര്‍ ചെയ്യുന്നത്. ആരോഗ്യമേഖലയിലും മറ്റും കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടു വന്ന നേട്ടങ്ങള്‍ ഇല്ലാതാക്കി. പൊതുവിദ്യാഭ്യാസരംഗവും അട്ടിമറിക്കുന്നു. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെയും മറ്റും അതാണ് തെളിയുന്നത്. എല്‍ഡിഎഫ് നിരോധിച്ച ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് തിരിച്ചു കൊണ്ടുവരാനുള്ള നീക്കത്തിന് തുടക്കത്തിലെ തന്നെ തിരിച്ചടിയുണ്ടായി. ഭൂരിപക്ഷമില്ലെങ്കിലും ജനവിരുദ്ധനീക്കവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നതിന്റെ തെളിവുകളാണിതെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 210711

ReplyDelete