പാതയോരങ്ങളില്‍ സമരപ്പന്തല്‍ കെട്ടുന്നതിനെതിരായ ഹൈക്കോടതിയുടെ നിരോധനം നിര്‍ഭാഗ്യകരമാണ്. പ്രതിഷേധസമരങ്ങള്‍ക്കുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍പോലും അനുവദിക്കാനാകില്ല എന്നതാണ് ഹൈക്കോടതിയുടെ നിലപാട്. പൊതുനിരത്തുനിയമത്തിലെ നാലാം വകുപ്പുപ്രകാരമുള്ള നിരോധനം പാതയരികുകള്‍ക്കാകെ ബാധകമാക്കുംവിധം വിപുലപ്പെടുത്തിയിരിക്കുകയാണ് കോടതി. നേരത്തെ ബന്ദ് നിരോധിച്ചു. കഴിഞ്ഞവര്‍ഷം പാതവക്കിലെ പൊതുയോഗങ്ങള്‍ നിരോധിച്ചു. ഇപ്പോഴിതാ സമരപ്പന്തലും നിരോധിക്കുന്നു. ജനങ്ങള്‍ക്ക് പ്രതിഷേധമറിയിക്കാനുള്ള എല്ലാ മാര്‍ഗവും അടച്ചുകളയുകയാണ് കോടതി എന്ന് ജുഡീഷ്യറിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയാതെ നിവൃത്തിയില്ല. ജനങ്ങളുടെ യാത്രാസൗകര്യത്തെ കരുതിയാകാം കോടതി ഇത്തരം വിധിപ്രസ്താവങ്ങള്‍ നടത്തുന്നത്. എന്നാല്‍ , വഴിയരികിലെ പ്രതിഷേധസമരപ്പന്തലുകള്‍ യാത്രക്കാരുടെ യാത്രാസൗകര്യം ഹനിക്കാത്തവിധത്തിലാകാന്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാര്‍ടികള്‍ ശ്രദ്ധിക്കാറുണ്ട് എന്നത് കോടതി കാണുന്നില്ല. ധാരാളം വിസ്തൃതിയുള്ള വഴിയുടെ ഏതെങ്കിലും മൂലയില്‍ പന്തല്‍കെട്ടി സമരം നടത്താനുള്ള ജനകീയപ്രസ്ഥാനങ്ങളുടെ അവകാശം ജനാധിപത്യത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നതും കാണുന്നില്ല. സമ്പൂര്‍ണ നിരോധനമാണ് കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഒരു ബാര്‍ ഉടമ, തന്റെ ബാറിനു മുമ്പില്‍ സമരപ്പന്തല്‍ കെട്ടിയതിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് വിധിയുണ്ടായത്. ബാര്‍ ഉടമ യാത്രക്കാരുടെ പ്രതിനിധിയല്ല. യാത്രക്കാരുടെ സൗകര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല അദ്ദേഹത്തെ പൊതുജനങ്ങള്‍ ഏല്‍പ്പിച്ചിട്ടുമില്ല. യാത്രക്കാരിലാരെങ്കിലും തങ്ങള്‍ക്ക് സമരപ്പന്തല്‍കൊണ്ട് വഴിനടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരിക്കുന്നെന്ന നിലയ്ക്ക് കോടതിയില്‍ പരാതിപ്പെട്ടിട്ടുമില്ല. ബാര്‍ ഉടമയുടെ താല്‍പ്പര്യം, യാത്രക്കാരുടെ വഴിനടപ്പു സ്വാതന്ത്ര്യമല്ല, മറിച്ച് തന്റെ ബാറിലെ കച്ചവടത്തിന്റെ സാധ്യതകളില്‍ മാത്രമാണ് എന്നറിയാന്‍ ആര്‍ക്കും വിഷമമില്ല. ഇത് കോടതി കാണാതിരുന്നത് എന്തുകൊണ്ട് എന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. ഒരു പ്രദേശത്തെ ബാറിനുമുമ്പിലെ ഒറ്റപ്പെട്ട പ്രശ്നം മുന്‍നിര്‍ത്തി സംസ്ഥാനത്തിനാകെ ബാധകമായ ഉത്തരവ് നല്‍കിയെന്നതും മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യമാണ്. ബാറിനുമുമ്പില്‍ തൊഴിലാളികള്‍ക്ക് സമരം നടത്തേണ്ടിവന്നത് എന്തുകൊണ്ട്, ആ സമരം നിരോധിച്ചാല്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുക തുടങ്ങിയ കാര്യങ്ങളിലേക്ക് കോടതി കടന്നതായി തോന്നുന്നില്ല. അതെന്തായാലും, ആ പ്രദേശത്തെ ഒരു കോണിലുള്ള പ്രശ്നം മുന്‍നിര്‍ത്തി സംസ്ഥാനത്തെമ്പാടും നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ , ജനകീയ സമരങ്ങളോടുള്ള അസഹിഷ്ണുത അബോധപൂര്‍വമെങ്കിലും തങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യം കോടതി പരിശോധിക്കണം. സമാധാനപരമായി സംഘടിക്കാനും പ്രതിഷേധമറിയിക്കാനും ജനങ്ങള്‍ക്ക് പൗരന്മാര്‍ എന്ന നിലയില്‍ ഈ രാജ്യത്ത് ഭരണഘടനാപരമായി അവകാശമുണ്ട്. ഈ സംഘടിക്കലും പ്രതിഷേധമറിയിക്കലും പൊതുസ്ഥലത്തല്ലാതെ എവിടെ നടത്തും? സംഘടിക്കുന്നത് ചില പ്രശ്നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനാണ്. ആ നിലയ്ക്ക് പ്രതിഷേധം, പ്രതിഷേധിക്കുന്ന ഏതെങ്കിലും ഒരാളുടെ വീട്ടുമുറ്റത്തുവച്ചു നടത്തിയാല്‍ മതിയാകുമോ? നാല്‍ക്കവലകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരെ നിര്‍ബന്ധിതമായി കേള്‍വിക്കാരാക്കുന്നത് പൊതുശല്യമാണ് എന്നാണ് കോടതി പറയുന്നത്.
ജനാധിപത്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് അഭിപ്രായരൂപീകരണത്തിന് സജ്ജരാക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം കോടതി മറന്നുപോകുന്നു. ജനാധിപത്യം സാര്‍ഥകമാകുന്നത് ജനങ്ങളും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ഗൗരവപൂര്‍വമായ വിഷയങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പൊതുനിരത്തുകളിലെ രാഷ്ട്രീയപൊതുയോഗങ്ങള്‍ . വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ , വിരുദ്ധങ്ങളായ നിലപാടുകള്‍ എന്നിവയൊക്കെ താരതമ്യപ്പെടുത്തി സ്വന്തം നിലപാട് രൂപീകരിക്കാന്‍ അത് ജനങ്ങളെ പ്രാപ്തരാക്കും. അതിനുള്ള അവസരം നിഷേധിച്ചാല്‍ അത് ജനാധിപത്യത്തിന്റെ സത്ത ചോര്‍ത്തിക്കളയലാകും. തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നുകൊണ്ട് മഹാഭൂരിപക്ഷം ജനങ്ങള്‍ വിധിയെഴുതിയാല്‍ ജനാധിപത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടും. അത് ഇന്നത്തെ വ്യവസ്ഥിതി മാറ്റമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങളുടെ നിര്‍വഹണമാണ്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ഭീകരമാനമാര്‍ജിക്കുകയാണ് നമ്മുടെ രാജ്യത്ത് അഴിമതി. സാധാരണക്കാരന് സങ്കല്‍പ്പത്തില്‍പ്പോലും കാണാനാകാത്ത തോതിലേക്ക് അത് വളര്‍ന്നു. 1,76,643 കോടിയുടെ അഴിമതിയാണ് സ്പെക്ട്രത്തെ ചൂഴ്ന്നുനടന്നത്. നിത്യേനയെന്നോണം ചെറുതും വലുതുമായ അഴിമതികള്‍ രാജ്യത്തെമ്പാടും നടക്കുന്നു. ഖജനാവ് ചോരുന്നു; ജനങ്ങള്‍ പാപ്പരാകുന്നു. ഇതിലൊക്കെ പ്രതിഷേധിക്കാനുള്ള അവകാശമെങ്കിലും ജനങ്ങള്‍ക്കു വേണ്ടേ? പ്രതിഷേധം പത്രാധിപര്‍ക്ക് കത്തയച്ചുമാത്രം അറിയിച്ചുകൊള്ളണമെന്നാണോ? രാജ്യത്തെ ഗ്രസിക്കുന്ന അഴിമതിയോടില്ലാത്ത അസഹിഷ്ണുത, ആ അഴിമതിക്കെതിരായ പ്രതിഷേധസമരങ്ങളുടെ വ്യത്യസ്ത രൂപങ്ങളോടുവേണോ? ജനങ്ങളുടെ അമര്‍ത്തിവയ്ക്കപ്പെടുന്ന അമര്‍ഷത്തിന്റെ ജനാധിപത്യപരമായ ബഹിര്‍ഗമനങ്ങളാണ് പ്രതിഷേധപ്രകടനങ്ങളും സമരസമ്മേളനങ്ങളുമൊക്കെ. ജനാധിപത്യപരമായ അത്തരം പ്രതിഷേധപ്രകടനങ്ങള്‍ക്ക് അവസരമില്ല എന്നുവന്നാല്‍ , അത് ജനങ്ങളുടെ ഉള്ളില്‍ പുകഞ്ഞുനീറി ജനാധിപത്യവിരുദ്ധമായി വഴിതിരിഞ്ഞുപോയി എന്നുവരും. ഇതിന്റെ എത്രയോ ദൃഷ്ടാന്തങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി പല ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അത്തരം അപകടാവസ്ഥകളുണ്ടാകാതെ നോക്കാന്‍ ജുഡീഷ്യറിക്ക് ചുമതലയുണ്ട്. സ്വാതന്ത്ര്യസമരകാലംതൊട്ട് നിലനിന്നുവന്നതാണ് പൊതുനിരത്തുകളിലെ കൂടിച്ചേരലുകളും പൊതുയോഗങ്ങളും പ്രതിഷേധസമരങ്ങളും. സ്വാതന്ത്ര്യലബ്ധിയോടെ സംഘടിക്കലിനും പ്രതിഷേധമറിയിക്കലിനും ഭരണഘടനയിലൂടെതന്നെ സ്വാതന്ത്ര്യം ഉറപ്പുനല്‍കി. സ്വാതന്ത്ര്യസമരകാലത്തുതന്നെ നിലനിന്ന ഒരു സൗകര്യവും സ്വാതന്ത്ര്യവും ജനാധിപത്യ റിപ്പബ്ലിക്കില്‍ നിഷേധിക്കപ്പെട്ടുകൂടാ.
യോഗങ്ങള്‍ ആളൊഴിഞ്ഞകോണിലാകണമെന്ന് നിഷ്കര്‍ഷിച്ചാല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ജനാധിപത്യത്തിലെ സുപ്രധാന കാര്യം നടപ്പാകില്ല. ഈ സ്വാതന്ത്ര്യം നിയമവിരുദ്ധമായി ആരെങ്കിലും ദുരുപയോഗിച്ചാല്‍ , അതിനെ നിയന്ത്രിക്കാനുള്ള വ്യവസ്ഥകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. അതിനപ്പുറത്തുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ അത് പൗരസമൂഹത്തിന്റെ കൂട്ടായ ആശയവിനിമയത്തിനും സ്വാതന്ത്ര്യത്തിനും മേലാകും ചെന്നുവീഴുക. അത് വിപല്‍ക്കരമായ വഴിയാകും തുറക്കുക. ഒരുപക്ഷേ, സാമൂഹ്യമാനങ്ങളുള്ള ഇത്തരം വശങ്ങള്‍ , ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ കോടതി ഓര്‍മിച്ചുകാണില്ല. അത് സ്വാഭാവികമാണ്. സമൂഹജീവിതത്തില്‍നിന്ന് വലിയൊരളവില്‍ അകലംപാലിച്ചുകഴിയാന്‍ നിര്‍ബന്ധിതരായ ന്യായാധിപന്മാര്‍ക്ക് ഇത്തരം സാമൂഹികവശങ്ങള്‍ പെട്ടെന്നു മനസ്സിലാകാതെ പോകുന്നെങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ , ന്യായാധിപന്മാര്‍ കാണാന്‍ വിട്ടുപോകുന്ന ഇത്തരം സാമൂഹികവശങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തേണ്ട ചുമതല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും വര്‍ത്താമാധ്യമങ്ങള്‍ക്കുമുണ്ട്. ആ ചുമതല നിര്‍വഹിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ചെയ്യുന്നത് കോടതിയെ സഹായിക്കലാണ്; ജനാധിപത്യത്തിന്റെ പരിരക്ഷ ഉറപ്പാക്കലാണ്. ജനാധിപത്യവ്യവസ്ഥ നിലനിന്നാലേ ജുഡീഷ്യറിക്കുപോലും സ്വതന്ത്രവും നിര്‍ഭയവുമായി നിലനില്‍ക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ജനാധിപത്യത്തെയും അതുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയുമൊക്കെ പരിരക്ഷിച്ച് ശക്തിപ്പെടുത്താന്‍ കോടതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
deshabhimani 210711

ReplyDelete