Sunday, July 17, 2011

കണ്‍മുന്നില്‍ വെട്ടേറ്റു പിടഞ്ഞ മുത്തച്ഛന്‍ ; നടുക്കം മാറാതെ ചെറുമക്കള്‍


ചേര്‍ത്തല: മുത്തച്ഛനെ ആര്‍എസ്എസുകാര്‍ വെട്ടിനുറുക്കിയ ഭീകരദൃശ്യം നേരില്‍ കാണേണ്ടി വന്നതിന്റെ നടുക്കത്തില്‍ നിന്ന് ചെറുമക്കളായ അരുണും അരുണയും ഇനിയും മോചിതരായിട്ടില്ല. മുത്തച്ഛനുമൊന്നിച്ച് ഇരുവരും വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെയാണ് ആര്‍എസ്എസ് കൊലയാളിസംഘം മാരാകായുധങ്ങളുമായെത്തി 81കാരനെ വെട്ടിനുറുക്കിയത്. വെട്ടേറ്റ് നിലത്തുവീണ് പിടഞ്ഞ മുത്തച്ഛന്റെ ദാരുണമായ നിലവിളിയില്‍ അലറിവിളിച്ച ചെറുമക്കളെ അക്രമികള്‍ മര്‍ദിച്ചു. വാരനാട് തറയില്‍ ടി എസ് രാഘവനെയാണ് 12ന് പകല്‍ ആര്‍എസ്എസ് സംഘം വീടുകയറി വെട്ടിയത്. സമീപവാസിയായ ആര്‍എസ്എസുകാരാണ് വടിവാള്‍ കൊണ്ട് 81കാരനെ തലങ്ങും വിലങ്ങും വെട്ടിയത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടിയ വേദനയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും തന്നെ സന്ദര്‍ശിക്കാനെത്തുന്നവരോട് നാട്ടില്‍ ആര്‍എസ്എസുകാര്‍ തുടര്‍ന്നും നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ടിഎസിനെ ലക്ഷ്യമിട്ടാണ് ആയുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. സിപിഐ എം തണ്ണീര്‍മുക്കം വടക്ക് ലോക്കല്‍ കമ്മിറ്റിയംഗവും കെഎസ്കെടിയു ഏരിയ വൈസ്പ്രസിഡന്റുമാണ് ടിഎസ്.

വാരനാട് കവലയ്ക്ക് തെക്കുഭാഗത്ത് മകന്‍ കുഞ്ഞുമോന്റെ അരുണ്‍ നിവാസ് വീട്ടിലിരിക്കുമ്പോഴാണ് 25ല്‍പ്പരം പേര്‍ ചേര്‍ന്ന് അക്രമിച്ചത്. കൈകാലുകളിലും പുറത്തും ആഴത്തില്‍ മുറിവേറ്റു. കൊലവിളിയില്‍ ഭയന്ന് വാവിട്ടുകരഞ്ഞ ചെറുമക്കള്‍ക്കും മര്‍ദനമേറ്റു. തടയാനെത്തിയ മരുമകള്‍ സുലോചനയെയും അക്രമികള്‍ വെറുതെവിട്ടില്ല. വീടിനുള്ളില്‍ രക്തം തളംകെട്ടി. ടിവിയും ഫ്രിഡ്ജും കംപ്യൂട്ടറും ഉള്‍പ്പെടെ വീട്ടുപകരണങ്ങളെല്ലാം അടിച്ചുതകര്‍ത്തു. കക്കൂസ് ക്ലോസെറ്റും കുത്തിപ്പൊളിച്ചു. 200 മീറ്ററോളം അകലെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ പൊലീസ് സംഘം ക്യാമ്പ് ചെയ്യുമ്പോഴായിരുന്നു പട്ടാപ്പകല്‍ ടിഎസിനെ ആക്രമിച്ചതും മറ്റ് രണ്ട് വീടുകള്‍ തകര്‍ത്തതും. പൊലീസിന്റെ നിസംഗതയില്‍ കരുത്താര്‍ജിച്ച ആര്‍എസ്എസ് ഭീകരതയാണ് നാടിനെ ഞെട്ടിച്ച ക്രൂരതയായത്.

രണ്ടുമാസമായി വാരനാട് കൊക്കോതമംഗലം മേഖലയില്‍ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ ചിലരെ ആര്‍എസ്എസുകാര്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച ഏതാനും ചെറുപ്പക്കാരെ വകവരുത്തുകയാണ് ലക്ഷ്യം. നീരജ് എന്ന 20കാരനെ മൂന്നുവട്ടം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. അത്ഭുതകരമായാണ് വാള്‍മുനയില്‍ നിന്ന് രക്ഷപെട്ടത്. സമീപവാസി പ്രവീണും കുടുംബവും ആര്‍എസ്എസിന്റെ കണ്ണിലെ കരടാണ്. മറ്റൊരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മനോജിനെ ഓട്ടോയില്‍ പിന്തുടര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വക്കീല്‍ ഗുമസ്തനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ജിത്തിനെ നടുറോഡില്‍ തടഞ്ഞുവച്ച് പട്ടാപ്പകല്‍ മര്‍ദിച്ചു. പാര്‍ടി പ്രവര്‍ത്തകന്‍ വിപിനെ വീട്ടില്‍കയറി മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് ഭീകരമായി മര്‍ദിച്ചു. സഹികെട്ട നാട്ടുകാര്‍ ആര്‍എസുഎസിനെ പ്രതിരോധത്തിക്കാനിറങ്ങിയപ്പോള്‍ പൊലീസ് ആര്‍എസുഎസുകാര്‍ക്ക് അനുകൂലമായി നിലകൊണ്ടു. അവരെ സഹായിക്കാന്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നു നക്ഷത്രആമയെ പിടകൂടിയെന്നു പ്രചരിപ്പിച്ചും പൊലീസ് സംഘപരിവാര താല്‍പര്യം പ്രകടിപ്പിച്ചു.
(ടി പി സുന്ദരേശന്‍)

deshabhimani 170711

2 comments:

  1. മുത്തച്ഛനെ ആര്‍എസ്എസുകാര്‍ വെട്ടിനുറുക്കിയ ഭീകരദൃശ്യം നേരില്‍ കാണേണ്ടി വന്നതിന്റെ നടുക്കത്തില്‍ നിന്ന് ചെറുമക്കളായ അരുണും അരുണയും ഇനിയും മോചിതരായിട്ടില്ല. മുത്തച്ഛനുമൊന്നിച്ച് ഇരുവരും വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെയാണ് ആര്‍എസ്എസ് കൊലയാളിസംഘം മാരാകായുധങ്ങളുമായെത്തി 81കാരനെ വെട്ടിനുറുക്കിയത്. വെട്ടേറ്റ് നിലത്തുവീണ് പിടഞ്ഞ മുത്തച്ഛന്റെ ദാരുണമായ നിലവിളിയില്‍ അലറിവിളിച്ച ചെറുമക്കളെ അക്രമികള്‍ മര്‍ദിച്ചു. വാരനാട് തറയില്‍ ടി എസ് രാഘവനെയാണ് 12ന് പകല്‍ ആര്‍എസ്എസ് സംഘം വീടുകയറി വെട്ടിയത്. സമീപവാസിയായ ആര്‍എസ്എസുകാരാണ് വടിവാള്‍ കൊണ്ട് 81കാരനെ തലങ്ങും വിലങ്ങും വെട്ടിയത്.

    ReplyDelete
  2. ആര്‍.എസ്സ്.എസ്സ്.കാരെ അന്യഗ്രഹ ജീവികള്‍ ആക്രമിച്ചത് ഈ പ്രദേശത്താണോ?

    ReplyDelete