Thursday, July 21, 2011

എംബിബിഎസിന് ഏകപ്രവേശന പരീക്ഷ അടുത്ത വര്‍ഷംമുതല്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും എംബിബിഎസ് കോഴ്സിന് ഏകപ്രവേശന പരീക്ഷഅടുത്ത വിദ്യാഭ്യാസവര്‍ഷം മുതല്‍ . 2012-13 മുതല്‍ സര്‍ക്കാര്‍ - സ്വകാര്യ- കല്‍പ്പിത വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ കോളേജിലെയും എംബിബിഎസിന് ഒറ്റ പ്രവേശനപരീക്ഷയേ ഉണ്ടാകൂ. കേന്ദ്ര ആരോഗ്യമന്ത്രാലയവും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇക്കാര്യത്തില്‍ ധാരണയായി. പ്രവേശനപരീക്ഷയുടെ മാനദണ്ഡം തയ്യാറാക്കിവരികയാണെന്ന് ആരോഗ്യസെക്രട്ടറി കെ ചന്ദ്രമൗലി അറിയിച്ചു. പത്തുലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആദ്യപരീക്ഷയില്‍ പങ്കെടുക്കുമെന്ന് എംസിഐ കണക്കാക്കുന്നു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അടക്കമുള്ള ഉന്നതസ്ഥാപനങ്ങളെയും ഏക പ്രവേശനപരീക്ഷയുടെ ഭാഗമാക്കേണമോയെന്ന കാര്യത്തില്‍ ചര്‍ച്ച തുടരും. സര്‍ക്കാര്‍ - സ്വകാര്യമേഖലകളിലായി രാജ്യത്ത് 271 മെഡിക്കല്‍ കോളേജാണുള്ളത്, സര്‍ക്കാര്‍ മേഖലയില്‍ 138ഉം സ്വകാര്യമേഖലയില്‍ 133ഉം. ആകെ 31,000 എംബിബിഎസ് സീറ്റ്. പൊതുപരീക്ഷ വരുന്നതോടെ പ്രവേശനത്തിന് പല പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് വിദ്യാര്‍ഥികള്‍ രക്ഷപ്പെടും.

deshabhimani news

1 comment:

  1. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും എംബിബിഎസ് കോഴ്സിന് ഏകപ്രവേശന പരീക്ഷഅടുത്ത വിദ്യാഭ്യാസവര്‍ഷം മുതല്‍ . 2012-13 മുതല്‍ സര്‍ക്കാര്‍ - സ്വകാര്യ- കല്‍പ്പിത വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ കോളേജിലെയും എംബിബിഎസിന് ഒറ്റ പ്രവേശനപരീക്ഷയേ ഉണ്ടാകൂ.

    ReplyDelete