കരാക്കസ്: രാജ്യത്ത് സമ്പൂര്‍ണ്ണസോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക തന്നെ ചെയ്യുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. കരാക്കസിലെ സൈനിക അക്കാദമിയില്‍ സൈനികരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാവേസ്. ആരോഗ്യം വീണ്ടെടുത്താല്‍ ഉടന്‍തന്നെ ഭരണകാര്യങ്ങളില്‍ മുഴുകുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 20 ന് ക്യൂബയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ചുരുക്കം ചില ചടങ്ങുകളില്‍ മാത്രമാണ് ഷാവേസ് പങ്കെടുത്തത്. ഡോക്ടര്‍മാരുടെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്നാണ് ഷാവേസ് പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ക്യൂബന്‍ സന്ദര്‍ശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാവേസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ഉദരത്തില്‍ നിന്നും കാന്‍സര്‍ ബാധിത മുഴ നീക്കം ചെയ്ത ഷാവേസിന്റെ നില അത്യധികം ഗുരുതരാവസ്ഥയിലാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.
സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പുരോഹിതരുള്‍പ്പെടെയുളള ഷാവേസിന്റെ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. കരാക്കസിലെ പുരോഹിതന്‍ മറിയോ മൊറോന്റ , ഷാവേസിന്റെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. വെനസ്വേലയിലെ റോമന്‍ കാത്തലിക് പുരോഹിതര്‍ അടുത്തിടെ ഷാവേസുമായി ഇടഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ സഭയിലെ ചില ഉന്നതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഷാവേസ് ശക്തമായ താക്കീത് നല്‍കിയതാണ് സഭയെ ചൊടിപ്പിച്ചത്. ഷാവേസിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നും എത്രയും പെട്ടെന്ന് അധികാരക്കൈമാറ്റം നടത്തണമെന്നുമുളള പ്രതിപക്ഷത്തിന്റെ ആവശ്യം ദുരുദ്ദേശപരമാണെന്ന് യോഗം വിലയിരുത്തി.
janayugom 150711
രാജ്യത്ത് സമ്പൂര്‍ണ്ണസോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക തന്നെ ചെയ്യുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. കരാക്കസിലെ സൈനിക അക്കാദമിയില്‍ സൈനികരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാവേസ്. ആരോഗ്യം വീണ്ടെടുത്താല്‍ ഉടന്‍തന്നെ ഭരണകാര്യങ്ങളില്‍ മുഴുകുമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete