കേന്ദ്രസര്‍ക്കാരിന്റെ അഴിമതിപരമ്പരയ്ക്കും യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നടപടികള്‍ക്കുമെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച ഉപരോധം ബഹുജനമുന്നേറ്റമായി. വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാത്ത യുപിഎ സര്‍ക്കാരിന് താക്കീതായി ജനലക്ഷങ്ങള്‍ ഉപരോധകേന്ദ്രങ്ങളിലേക്ക് പ്രവഹിച്ചു. സംസ്ഥാനത്ത് 149 കേന്ദ്രത്തില്‍ നടന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു.
അഴിമതിക്കും കള്ളപ്പണത്തിനും വിലക്കയറ്റത്തിനും എതിരായ രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ ഭാഗമായി 15ന് ആരംഭിച്ച വിപുലമായ പ്രചാരണപരിപാടികളുടെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ഓഫീസുകള്‍ ഉപരോധിച്ചത്. ചെറുജാഥകളായി സമരകേന്ദ്രങ്ങളിലേക്കെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അതിരാവിലെ ഉപരോധം ആരംഭിച്ചു. സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. എല്‍ഡിഎഫിന്റെ ജനക്ഷേമപദ്ധതികള്‍ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരെയും സമരകേന്ദ്രങ്ങളില്‍ മുദ്രാവാക്യമുയര്‍ന്നു.
തലസ്ഥാനജില്ലയില്‍ 13 കേന്ദ്രത്തിലായിരുന്നു ഉപരോധം. ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴക്കൂട്ടത്തും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നെയ്യാറ്റിന്‍കരയിലും ഉപരോധം ഉദ്ഘാടനംചെയ്തു. പൂജപ്പുരയില്‍ സിപിഐ നേതാവ് സി ദിവാകരന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം കേന്ദ്രകമ്മറ്റി അംഗങ്ങളായ പി കെ ഗുരുദാസന്‍ കൊല്ലത്തും തോമസ് ഐസക് ആലപ്പുഴയിലും പി കെ ശ്രീമതി തൃശൂരിലും ഇ പി ജയരാജന്‍ കണ്ണൂരിലും ഉപരോധം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി ഉപരോധം ഉദ്ഘാടനംചെയ്തു. പാലായില്‍ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍ ഉപരോധം ഉദ്ഘാടനംചെയ്തു.
deshabhimani 220711

ReplyDelete