അഹമ്മദാബാദ്: പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഗുജറാത്ത് സിഐഡിയുടെ ഓഫീസില്‍നിന്ന് നിരവധി കംപ്യൂട്ടറുകള്‍ സിബിഐ പിടിച്ചെടുത്തു. സൊഹറാബുദീനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടല്‍ വഴി മോഡിസര്‍ക്കാര്‍ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്ന പ്രജാപതിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. സിഐഡിയുടെ ഗാന്ധിനഗറിലെ ഓഫീസില്‍നിന്നാണ്, കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഗീത ജോഹ്രി ഉപയോഗിച്ച കംപ്യൂട്ടറുകള്‍ പിടിച്ചെടുത്തത്. നിര്‍ണായക തെളിവുകള്‍ അടങ്ങിയതാണ് കംപ്യൂട്ടറുകള്‍ . ഫോണ്‍കോളുകളുടെ വിവരങ്ങള്‍ അടങ്ങിയ സിഡിയും സിബിഐ പിടിച്ചെടുത്തതായി സിഐഡി തലവന്‍ പി പി പാണ്ഡെ പറഞ്ഞു.
നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ വന്ന ഭീകരരെന്ന് പറഞ്ഞ് 2005ല്‍ ആണ് സൊഹറാബുദീന്‍ ഷേഖിനെയും ഭാര്യ കൗസര്‍ബിയെയും പൊലീസ് കൊലപ്പെടുത്തിയത്. ഇതിലെ പ്രധാന സാക്ഷിയായിരുന്ന പ്രജാപതിയെയും 2006 ഡിസംബര്‍ 28ന് പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കൊലപ്പെടുത്തി. സിഐഡി രജിസ്റ്റര്‍ചെയ്ത കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥനടക്കം ഏഴ് പൊലീസുകാര്‍ അറസ്റ്റിലായി. സൊഹ്റാബുദീന്‍ കേസിലെ പ്രതികളായ ഐപിഎസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍ , എം എന്‍ ദിനേഷ് എന്നിവരും പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കേസിലും പ്രതികളാണെന്ന് തെളിഞ്ഞിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ നിരന്തരമായി അന്വേഷണം അട്ടിമറിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതിയാണ് സിബിഐ നിയോഗിച്ചത്.
deshabhimani 220711
പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഗുജറാത്ത് സിഐഡിയുടെ ഓഫീസില്‍നിന്ന് നിരവധി കംപ്യൂട്ടറുകള്‍ സിബിഐ പിടിച്ചെടുത്തു. സൊഹറാബുദീനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടല്‍ വഴി മോഡിസര്‍ക്കാര്‍ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്ന പ്രജാപതിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. സിഐഡിയുടെ ഗാന്ധിനഗറിലെ ഓഫീസില്‍നിന്നാണ്, കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഗീത ജോഹ്രി ഉപയോഗിച്ച കംപ്യൂട്ടറുകള്‍ പിടിച്ചെടുത്തത്. നിര്‍ണായക തെളിവുകള്‍ അടങ്ങിയതാണ് കംപ്യൂട്ടറുകള്‍ . ഫോണ്‍കോളുകളുടെ വിവരങ്ങള്‍ അടങ്ങിയ സിഡിയും സിബിഐ പിടിച്ചെടുത്തതായി സിഐഡി തലവന്‍ പി പി പാണ്ഡെ പറഞ്ഞു.
ReplyDelete