Monday, September 12, 2011

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ 20 % പെന്‍ഷന്‍ തടയും

ന്യൂഡല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു. അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ കുറഞ്ഞ ശിക്ഷയായി 20 ശതമാനം പെന്‍ഷന്‍ തടയും. കൂടിയ ശിക്ഷയായി നിര്‍ബന്ധിത വിരമിക്കലും 20 ശതമാനം പെന്‍ഷന്‍ തടയലും. മുമ്പ് ഇത് പത്തു ശതമാനമായിരുന്നു. അണ്ണ ഹസാരെയുടെ സമരമുള്‍പ്പെടെ രാജ്യത്താകെ അഴിമതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം. മന്ത്രി പ്രണബ്മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതിയാണ് തീരുമാനമെടുത്തത്. കുറ്റക്കാരെ കണ്ടെത്താനും ശിക്ഷാനടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.

അന്വേഷണത്തിനിടെയുള്ള അനാവശ്യ നടപടികള്‍ ഒഴിവാക്കും. ഫയലുകള്‍ കെട്ടിക്കിടന്ന് പ്രതികള്‍ക്ക് സ്വാഭാവിക വിരമിക്കലിന് അവസരം ലഭിക്കുന്നു. 10 ശതമാനം പെന്‍ഷന്‍ തടയല്‍ ശിക്ഷയെ പൊതുവെ ലളിതമായി കാണുന്നുവെന്നതിനാലാണ് പരിധി ഉയര്‍ത്തിയത്. പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ കൊടുക്കുന്നവരുടെ പെന്‍ഷന്‍ തടയില്ല. വന്‍ അഴിമതിയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പിന് മുഖ്യ വിജിലന്‍സ് കമീഷണറോട് ആവശ്യപ്പെടാം. ഇത്തരം ആവശ്യങ്ങള്‍ നേരിടാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കാന്‍ സിവിസിയോടും സര്‍ക്കാര്‍ ആവശ്യപ്പെടും. അന്വേഷണം മൂന്നുമാസത്തിനകം തീര്‍ക്കാന്‍ വകുപ്പിലെ ബന്ധപ്പെട്ട ഓഫീസര്‍ക്ക് ബാധ്യതയുണ്ടാകും.

deshabhimani 120911

1 comment:

  1. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു. അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ കുറഞ്ഞ ശിക്ഷയായി 20 ശതമാനം പെന്‍ഷന്‍ തടയും. കൂടിയ ശിക്ഷയായി നിര്‍ബന്ധിത വിരമിക്കലും 20 ശതമാനം പെന്‍ഷന്‍ തടയലും. മുമ്പ് ഇത് പത്തു ശതമാനമായിരുന്നു. അണ്ണ ഹസാരെയുടെ സമരമുള്‍പ്പെടെ രാജ്യത്താകെ അഴിമതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം. മന്ത്രി പ്രണബ്മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതിയാണ് തീരുമാനമെടുത്തത്. കുറ്റക്കാരെ കണ്ടെത്താനും ശിക്ഷാനടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.

    ReplyDelete