Monday, September 12, 2011

ഗള്‍ഫിലേക്കുള്ള വിമാനനിരക്കില്‍ വന്‍ വര്‍ധന

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ അഞ്ചിരട്ടി വരെ വര്‍ധന. റമദാന്‍ അവധിക്കുശേഷം ഗള്‍ഫില്‍ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യം മുതലെടുത്താണ് നിരക്കുവര്‍ധന. ഖത്തര്‍ , ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള നിരക്കാണ് അഞ്ചിരട്ടി വരെ വര്‍ധിപ്പിച്ചത്. പുതുതായി ആരംഭിച്ച കരിപ്പൂര്‍ -തിരുവനന്തപുരം ആഭ്യന്തര സര്‍വീസ് നിരക്കും എയര്‍ ഇന്ത്യ കൂട്ടി. ഇക്കണോമി ക്ലാസുകളിലെ നിരക്കുവര്‍ധന സാധാരണക്കാരായ യാത്രക്കാരെയാണ് ഏറെ ബാധിക്കുക. ഖത്തര്‍ , ഒമാന്‍ എന്നിവിടങ്ങളിലേക്ക് 8000വും 9000വും ഉണ്ടായിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 30,000 രൂപ വരെ നല്‍കണം. ടിക്കറ്റ് നിരക്കിന് ഏകീകരണവുമില്ല. ഓരോ ദിവസവും വ്യത്യസ്ത നിരക്കാണ്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍നിന്നും ജിദ്ദയിലേക്ക് ഒരേനിരക്കാണ്. 15,000ത്തിന് ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 25,000 രൂപ വരെ ഈടാക്കുന്നു. യുഎഇ, ബഹറൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യാ എക്സ്പ്രസും യാത്രാനിരക്ക്ഇരട്ടിയാക്കി. 8000ത്തിനും 9000ത്തിനും ലഭിച്ചിരുന്ന ടിക്കറ്റിനിപ്പോള്‍ 20,000 വരെ നല്‍കണം. കരിപ്പൂര്‍ -തിരുവനന്തപുരം ആഭ്യന്തര സര്‍വീസ് തുടങ്ങി ഒരാഴ്ചക്കകം എയര്‍ ഇന്ത്യ നിരക്ക് കൂട്ടി. 2005 രൂപയായിരുന്നു ആദ്യ നിരക്ക്. ഇപ്പോള്‍ 5000 രൂപവരെ നല്‍കണം. കൊച്ചി-അഗത്തി നിരക്കും ഇരട്ടിയായി.

deshabhimani 120911

1 comment:

  1. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ അഞ്ചിരട്ടി വരെ വര്‍ധന. റമദാന്‍ അവധിക്കുശേഷം ഗള്‍ഫില്‍ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യം മുതലെടുത്താണ് നിരക്കുവര്‍ധന.

    ReplyDelete