Friday, September 23, 2011

രൂപയുടെ മൂല്യം ഇടിഞ്ഞു; ഡോളറിന് 49.82രൂപ

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ഡോളറിന്49.82 രൂപയാണ് വില. 2009 മെയ് 14നുശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും കുറയുന്നത്. വ്യാഴാഴ്ച രൂപയുടെ മൂല്യം 124 പൈസ കുറഞ്ഞ് ഡോളറിന് 49.58 എന്ന നിലയിലെത്തിയിരുന്നു. വെള്ളിയാഴ്ച രൂപയുടെ മൂല്യത്തില്‍ 34 പൈസയുടെ ഇടിവാണ് ഉണ്ടായത്. വിപണികളിലെ ഇടിവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.

വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കഴിഞ്ഞ ദിവസം ഓഹരിവിറ്റഴിച്ചിരുന്നു. ഇതാണ് രൂപയുടെ ഇടിവിന് പ്രധാന പങ്ക് വഹിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളനുസരിച്ച് ഡോളര്‍ ബന്ധിത റിയാലിന്റെ മൂല്യവും വര്‍ധിച്ചതോടെ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയനിരക്കും ഗണ്യമായി ഉയര്‍ന്നു. അതേസമയം ഓഹരി വിപണികളില്‍ കനത്ത ഇടിവ് തുടരുകയാണ്. വ്യാഴാഴ്ച 704 പോയന്റ് ഇടിഞ്ഞ സെന്‍സക്സ് 175 പോയന്റ് ഇടിഞ്ഞുകൊണ്ടാണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്. ദേശീയസൂചിക നിഫ്റ്റി 57 പോയന്റും ഇടിഞ്ഞു.

deshabhimani news

1 comment:

  1. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ഡോളറിന്49.82 രൂപയാണ് വില. 2009 മെയ് 14നുശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും കുറയുന്നത്. വ്യാഴാഴ്ച രൂപയുടെ മൂല്യം 124 പൈസ കുറഞ്ഞ് ഡോളറിന് 49.58 എന്ന നിലയിലെത്തിയിരുന്നു. വെള്ളിയാഴ്ച രൂപയുടെ മൂല്യത്തില്‍ 34 പൈസയുടെ ഇടിവാണ് ഉണ്ടായത്. വിപണികളിലെ ഇടിവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.

    ReplyDelete