Friday, September 23, 2011

ഐസ്ക്രീം അന്വേഷണപുരോഗതി ഹൈക്കോടതി പരിശോധിക്കും

കൊച്ചി: ഐസ്ക്രീം കേസില്‍ ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയ ശേഷമുള്ള അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി പരിശോധിക്കും. കേസ് അട്ടിമറിക്കുന്നതായി പരാതിപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ഡയറി സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി. മുന്‍ മുഖ്യമന്ത്രി ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള മാത്രം കാര്യമല്ല. മറ്റുള്ളവരെക്കുറിച്ചും പരാതിയുണ്ട്. കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും അഡ്വക്കറ്റ് ജനറല്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. ഐസ്ക്രീം കേസ് സിബിഐക്ക് വിടണമെന്നാണ് വി എസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

നിസാര്‍ കമീഷനെ പിരിച്ചുവിട്ടത് വിശദീകരിക്കണം: ഹൈക്കോടതി

കൊച്ചി: കാസര്‍കോട് വെടിവയ്പ്പ്് അന്വേഷിച്ച നിസാര്‍ കമീഷനെ പിരിച്ചുവിട്ടത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടിക്കെതിരെ ലോയേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ കെ നാരായണന്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , ജ. പി ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്. ആദ്യം കാലവാധി നീട്ടിയ ഈ സര്‍ക്കാര്‍ തന്നെ പിന്നീട് കമീഷനെ പിരിച്ചുവിട്ടത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കമീഷന് എസ് പി രാംദാസ് പോത്തന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ഞാലക്കുട്ടിയുടെ നേതൃത്വത്തില്‍ കമീഷനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുന്‍ എജി സി പി സുധാകര പ്രസാദ് പറഞ്ഞു.

പാമൊലിന്‍ കേസ്: ജ. ബാലകൃഷ്ണന്‍ പിന്മാറി

കൊച്ചി: പാമൊലിന്‍ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ജിജി തോംസണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ പിന്മാറി. ജ. കെ ടി ശങ്കരനാവും കേസ് കേള്‍ക്കുക.

deshabhimani news

1 comment:

  1. ഐസ്ക്രീം കേസില്‍ ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയ ശേഷമുള്ള അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി പരിശോധിക്കും

    ReplyDelete