Thursday, September 1, 2011

വിലകൂട്ടാന്‍ മില്‍മയ്‌ക്ക്‌ അധികാരം; പാല്‍ വില ലിറ്ററിന്‌ 5 രൂപ കൂടും

പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്‌ക്കാണ്‌ അധികാരമെന്ന്‌ ഹൈക്കോടതി. ഇതോടെ പാല്‍ ലിറ്ററിന്‌ അഞ്ച്‌ രൂപ വര്‍ധിപ്പിക്കാന്‍ അരങ്ങൊരുങ്ങി. വര്‍ധന എത്രയും വേഗം നടപ്പിലാക്കുമെന്നും ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കില്ലെന്നാണ്‌ പ്രതീക്ഷയെന്നും മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്‌ പറഞ്ഞു.
വര്‍ധിപ്പിക്കുന്ന വിലയില്‍ 4.20 രൂപയും കര്‍ഷകര്‍ക്കായിരിക്കും നല്‍കുകയെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

മില്‍മയ്‌ക്ക്‌ സ്വന്തം നിലയില്‍ പാല്‍വില കൂട്ടാമെന്നാണ്‌ രാവിലെ ഹൈക്കോടതി വിധിച്ചത്‌. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ ഇടപെടാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ നല്‍കിയ റിട്ട്‌ ഹര്‍ജിയിലാണ്‌ വിധി.

സ്വകാര്യ പാല്‍വിതരണ കമ്പനികള്‍ കൂടുതല്‍ വിലയ്‌ക്ക്‌ പാല്‍ വില്‍ക്കുന്നതിനെതിരേ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പിന്നെങ്ങനെ മില്‍മ വിലവര്‍ധിപ്പിക്കുന്നത്‌ മാത്രം തടയാനാകുമെന്നും കോടതി ചോദിച്ചു.

janayugom 010911

2 comments:

  1. പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്‌ക്കാണ്‌ അധികാരമെന്ന്‌ ഹൈക്കോടതി. ഇതോടെ പാല്‍ ലിറ്ററിന്‌ അഞ്ച്‌ രൂപ വര്‍ധിപ്പിക്കാന്‍ അരങ്ങൊരുങ്ങി. വര്‍ധന എത്രയും വേഗം നടപ്പിലാക്കുമെന്നും ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കില്ലെന്നാണ്‌ പ്രതീക്ഷയെന്നും മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്‌ പറഞ്ഞു.

    ReplyDelete
  2. പാല്‍വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് ഇരുട്ടടിയാകും. ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ എന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയില്‍ നേട്ടം അന്യസംസ്ഥാന പാല്‍ ലോബിക്കാണ്. വിലവര്‍ധനവഴി പ്രതിദിനം ശരാശരി 30 ലക്ഷത്തോളം രൂപ അന്യസംസ്ഥാന പാല്‍ലോബിയുടെ കൈയിലെത്തും. ദിവസം അഞ്ചുമുതല്‍ ആറുലക്ഷം ലിറ്റര്‍ വരെ പാല്‍ കേരളത്തിനു പുറത്തുനിന്ന് മില്‍മ വരുത്തുന്നുണ്ട്. മറ്റു കമ്പനികളുടെ പാല്‍ വേറെയും വരുന്നു. പാലുല്‍പ്പന്നങ്ങളും വലിയതോതില്‍ പുറത്തുനിന്ന് കൊണ്ടുവരുന്നുണ്ട്. വര്‍ധിപ്പിക്കുന്ന അഞ്ചുരൂപയില്‍ 4.20 രൂപയും ക്ഷീരകര്‍ഷകന് നല്‍കുമെന്ന് മില്‍മ മാനേജ്മെന്റ് അവകാശപ്പെടുന്നു. എന്നാല്‍ , മൂന്നുശതമാനത്തില്‍ താഴെ കൊഴുപ്പുള്ള പാലിന് ലിറ്ററിന് 12 രൂപമാത്രമാണ് കര്‍ഷകന് ലഭിക്കുന്നത്. വിലവര്‍ധനയോടെ ഇത് 16.20 ആകുമെന്ന് മാത്രം. എരുമപ്പാലിനും കറവ വറ്റാറായ പശുവിന്റെ പാലിനും മാത്രമേ മൂന്നുശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് ലഭിക്കൂ. കര്‍ഷകരില്‍നിന്ന് കുറഞ്ഞവിലയില്‍ പാല്‍ വാങ്ങുന്ന മില്‍മ കൊഴുപ്പ് പൂര്‍ണമായും നീക്കി ഡബിള്‍ടോണ്‍ഡ് പാല്‍ എന്നപേരില്‍ ഉയര്‍ന്നവിലയ്ക്കാണ് ഉപഭോക്താവിന് എത്തിക്കുന്നത്. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കാന്‍ ക്ഷീരവികസന ഡയറക്ടര്‍ മെയ് ഒമ്പതിന് ഇറക്കിയ ഉത്തരവ് ചോദ്യംചെയ്ത മില്‍മയുടെ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം അനുവദിച്ചു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവന സര്‍ക്കാരും മില്‍മയും തമ്മിലുള്ള ഒത്തുകളി തുറന്നുകാട്ടുന്നു. സംസ്ഥാനത്തെ 16 സഹകരണസംഘങ്ങളും മറ്റു സ്ഥാപനങ്ങളും ലിറ്ററിന് 28 രൂപയാക്കി വര്‍ധിപ്പിച്ചിട്ടും സര്‍ക്കാര്‍ ഇതില്‍ ഇടപെടാതിരുന്നതും മില്‍മയുടെ വാദം അംഗീകരിക്കാന്‍ കോടതിക്ക് പ്രേരണയായി. പാല്‍വില ഉയരുന്നതോടെ തൈര്, നെയ്യ്, പാലധിഷ്ഠിതമായ ഇതര ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടും. ഹോട്ടലുകളില്‍ ചായക്കും കാപ്പിക്കും ഇപ്പോള്‍ തോന്നിയ വിലയാണ്. അത് ഇനിയും ഉയരും.

    ReplyDelete