Thursday, September 1, 2011

റിലയന്‍സിനെ സഹായിക്കാന്‍ പ്രണബ് സമ്മര്‍ദം ചെലുത്തി

റിലയന്‍സിനെയും സഹാറയെയും പോലുള്ള വമ്പന്‍ വ്യവസായികളെ വഴിവിട്ട് സഹായിക്കാന്‍ കേന്ദ്രധനമന്ത്രി പ്രണബ്മുഖര്‍ജി ഇടപെട്ടതായി മുന്‍ "സെബി" അംഗത്തിന്റെ വെളിപ്പെടുത്തല്‍ . സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) മുന്‍ അംഗവും മലയാളിയുമായ കെ എ എബ്രഹാം പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് വെളിപ്പെടുത്തല്‍ . കത്ത് ചോര്‍ന്നതിനെത്തുടര്‍ന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായി കാണിച്ച് അദ്ദേഹം സര്‍ക്കാരിന് കത്തുനല്‍കി. സെബിയുടെ പ്രസക്തി നഷ്ടമാക്കി ചില സ്വകാര്യ വ്യവസായികളെ സഹായിക്കാന്‍ പ്രണബ്മുഖര്‍ജി, അദ്ദേഹത്തിന്റെ സെക്രട്ടറി ഒമിതപോള്‍ , സെബി ചെയര്‍മാനായിരുന്ന യു കെ സിന്‍ഹ എന്നിവര്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് കാണിച്ചാണ് എബ്രഹാം പ്രധാനമന്ത്രിക്ക് കത്തയച്ചത്. വമ്പന്‍കമ്പനികളെക്കുറിച്ച് പരാമര്‍ശമുള്ള കത്താണ് ചോര്‍ന്നത് എന്നതിനാലാണ് ഭീഷണിയെന്ന് എബ്രഹാം സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ പറയുന്നു. ധനമന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പലപ്പോഴും ഒമിതാപോളാണെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

deshabhimani 010911

1 comment:

  1. റിലയന്‍സിനെയും സഹാറയെയും പോലുള്ള വമ്പന്‍ വ്യവസായികളെ വഴിവിട്ട് സഹായിക്കാന്‍ കേന്ദ്രധനമന്ത്രി പ്രണബ്മുഖര്‍ജി ഇടപെട്ടതായി മുന്‍ "സെബി" അംഗത്തിന്റെ വെളിപ്പെടുത്തല്‍ .

    ReplyDelete