മാസം 965 രൂപയില്‍ കൂടുതല്‍ ചെലവിടുന്ന പട്ടണവാസിയും 781 ല്‍ കൂടുതല്‍ ചെലവിടുന്ന ഗ്രാമീണനും ദരിദ്രരുടെ പട്ടികയില്‍ പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ . ദേശീയ പ്ലാനിങ് കമീഷന്‍ സുപ്രീം കോടതില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പട്ടണത്തില്‍ ദിവസം 32 രൂപക്കു മുകളിലും ഗ്രാമങ്ങളില്‍ 26 രൂപക്കും മുകളില്‍ ചെലവഴിക്കുന്നവര്‍ക്ക് ബിപിഎല്ലുകാര്‍ക്കുള്ള ആനുകൂല്യം ലഭിക്കില്ല. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കുറച്ചു കാണിക്കാനുള്ള ശ്രമമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ടെഡുല്‍ക്കര്‍ കമ്മിറ്റി നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കെന്നാണ് കമീഷന്‍ വാദം.
ദിവസം അഞ്ചര രൂപയുടെ ധാന്യം കൊണ്ട് ഒരാളെ ആരോഗ്യവാനായി നിലനിര്‍ത്താനാവുമെന്നാണ് പ്ലാനിങ് കമീഷന്‍ പറയുന്നത്. മറ്റ് കണക്കുകള്‍ ഇങ്ങനെ: പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് 1.02 രൂപ, പാലിന് 2.33 രൂപ, ഭക്ഷ്യ എണ്ണക്ക് 1.55, പച്ചക്കറിക്ക് 1.95, പഴങ്ങള്‍ക്ക് 44 പൈസ, പഞ്ചസാരക്ക് 70 പൈസ, ഉപ്പിന് 78 പൈസ, മറ്റാവശ്യങ്ങള്‍ക്ക് 1.51 രൂപ. പാചകത്തിന് ഇന്ധന ചെലവായി 3.75 രൂപയില്‍ കൂടുതലായാല്‍ എപിഎല്ലാകും. പട്ടണത്തില്‍ ജീവിക്കാന്‍ ദിവസം വീട്ടുവാടകയായി 49.10 രൂപ മതിയെന്നാണ് കമീഷന്റെ കണ്ടെത്തല്‍ . ഒരു മാസത്തെ ആരോഗ്യ പരിരക്ഷക്കായി 39.70 രൂപയും ഒരു ദിവസത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 99 പൈസയും വസ്ത്രത്തിന് മാസം 61.30 രൂപയും ചെരുപ്പിന് 9.6 രൂപയും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി 28.80 രൂപയും കരുതിയിരിക്കുന്നു.
പുതിയ നയം ആസൂത്രണ കമീഷന്‍ രൂപപ്പെടുത്തിയശേഷം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനുശേഷമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 2011-12 എന്‍എസ്എസ്ഒ സര്‍വ്വേക്കുശേഷം പുതിയ നയം നടപ്പിലാക്കുമെന്ന് കമീഷന്‍ കോടതിയെ അറിയിച്ചു. മുന്‍ നയപ്രകാരം പട്ടണങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 15 രൂപയുമാണ് മാനദണ്ഡമാക്കിയിരുന്നത്. പുതിയ സാഹചര്യത്തിനു യോചിച്ച രീതിയില്‍ പരിഷ്ഷരിച്ച നിരക്കാണിതെന്ന് ആസൂത്രണ കമീഷന്‍ ചെയര്‍മാന്‍ മോണ്‍ടേക്ക് സിംങ് അലുവാലിയ പറഞ്ഞു.
deshabhimani

ReplyDelete