രാജ്യവ്യാപക തൊഴിലാളി സമരം തുടര്‍ച്ചയായ അവഗണനയ്ക്കെതിരെ
ന്യൂഡല്‍ഹി: രാജ്യവ്യാപക ജയില്‍ നിറയ്ക്കല്‍ സമരമടക്കം നടത്താനുള്ള ട്രേഡ്യൂണിയന്‍ തീരുമാനത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണന. നിരവധി പ്രക്ഷോഭം നടത്തിയിട്ടും പ്രധാന വിഷയങ്ങളോടു പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കും നവംബറില്‍ ജയില്‍നിറയ്ക്കല്‍ സമരവും നടത്താന്‍ തൊഴിലാളികളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചത്.
തൊഴിലാളികളെയും പൊതുജനങ്ങളെയും ബാധിക്കുന്ന നിരവധി ആവശ്യമാണ് കണ്‍വന്‍ഷന്‍ മുന്നോട്ടുവച്ചത്. വിലക്കയറ്റം നിയന്ത്രിക്കുക, സംരംഭകര്‍ക്ക് നല്‍കുന്ന ഇളവുകളും തൊഴില്‍ സംരക്ഷണവും ബന്ധപ്പെടുത്തുക, തൊഴില്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കേന്ദ്ര-സംസ്ഥാന പൊതുമേഖലകളുടെ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ട്രേഡ്യൂണിയനുകള്‍ മുഖ്യമായും ഉയര്‍ത്തുന്നത്. സ്ഥിരസ്വഭാവമുള്ള തൊഴിലുകളുടെ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, നിയമം ഭേദഗതി വരുത്തി കുറഞ്ഞ കൂലി പ്രതിമാസം 10,000 രൂപയെന്നത് നിയമപരമായി ഉറപ്പുവരുത്തുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക, അപേക്ഷ നല്‍കുന്ന ട്രേഡ്യൂണിയനുകള്‍ക്ക് 45 ദിവസത്തിനകം രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുക, സംഘടിക്കുന്നതിനും കൂട്ടായി വിലപേശാനുമുള്ള അവകാശം ഉറപ്പുനല്‍കുന്ന ഐഎല്‍ഒ ചട്ടങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങളും ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നു.

കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയത്തോട് യോജിപ്പില്ല: സഞ്ജീവറെഡ്ഡി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തോട് യോജിക്കാനാകില്ലെന്ന് കണ്‍വന്‍ഷനില്‍ ഐഎന്‍ടിയുസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സഞ്ജീവ റെഡ്ഡി പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്താന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴില്‍ അവകാശങ്ങളും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും നേതാക്കള്‍ പറഞ്ഞു.
deshabhimani 080911
രണ്ടാം യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി അടക്കം ട്രേഡ് യൂണിയനുകള്‍ സംയുക്തമായി രാജ്യവ്യാപക പണിമുടക്കിലേക്ക് നീങ്ങുന്നു. പണിമുടക്കിന് മുന്നോടിയായി നവംബര്‍ എട്ടിന് രാജ്യവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന തൊഴിലാളി യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ReplyDelete