കാഞ്ഞങ്ങാട്: ചെങ്ങറ നിവാസികളുടെ അടിസ്ഥാന സൗകര്യവികസനം പരിശോധിക്കാനെത്തിയവര്‍ കാഴ്ചകണ്ട് മടങ്ങി. ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളായ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ , കെ രജികുമാര്‍ , സമരസമിതി ജനറല്‍ കണ്‍വീനര്‍ അയ്യപ്പന്‍ , കെ ബേബി ചെരുപ്പട്ടക്കടവ് എന്നിവരാണ് ജില്ലയിലെത്തി പരിഹാസ്യരായി മടങ്ങിയത്.
ജില്ലയില്‍ പെരിയ പ്ലാന്റേഷനില്‍ താമസിക്കുന്ന 48 കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനെത്തിയ സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ 18 കുടുംബങ്ങള്‍ തങ്ങള്‍ക്ക് ഈ സ്ഥലം മതിയെന്ന് സമിതിയെ അറിയിച്ചു. കമ്മിറ്റി അംഗങ്ങള്‍ പ്രശ്നങ്ങള്‍ പഠിക്കാനെത്തുന്ന വിവരം നേരത്തെ തന്നെ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ അറിയിച്ചിരുന്നെങ്കിലും ഡപ്യൂട്ടി തഹസില്‍ദാര്‍ നാരായണന്‍ , ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ രാഘവന്‍ , വില്ലേജ് അസിസ്റ്റന്റ് അശോകന്‍ എന്നിവര്‍ മാത്രമാണ് സമിതിക്ക് മുന്നില്‍ കാര്യങ്ങള്‍ അറിയിച്ചത്. ജില്ലയില്‍ 165 പേര്‍ക്കായി കരിവേടകത്തും ചീമേനിയിലും പെരിയയിലും കള്ളാറിലുമാണ് കൃഷിഭൂമി നല്‍കുകയെന്ന് പറയുന്ന സമിതി അംഗങ്ങള്‍ ബുധനാഴ്ച സന്ദര്‍ശിച്ചത് പെരിയയിലും ചീമേനിയിലും മാത്രമാണ്.
deshabhimani 080911
ചെങ്ങറ നിവാസികളുടെ അടിസ്ഥാന സൗകര്യവികസനം പരിശോധിക്കാനെത്തിയവര്‍ കാഴ്ചകണ്ട് മടങ്ങി.
ReplyDelete