Thursday, September 8, 2011

എയര്‍ ഇന്ത്യ വിമാനം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് സിഎജി

എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതില്‍ നയപരമായ പാളിച്ചയുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോഴാണ് വിമാനം വാങ്ങാനുള്ള തീരുമാനമെടുത്തത്. 2005 ഡിസംബര്‍ 5നാണ് നടപടിക്ക് ഭരണാനുമതി നല്‍കിയത്. 14 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ആദ്യം തീരുമാനമെടുത്തത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി 68 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമനിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം വാങ്ങാനുള്ള നടപടികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയതെന്തിനാണെന്ന് സിഎജി ചോദിച്ചു. കൃഷ്ണ ഗോദാവരി ബേസിനിലെ ഡിആര്‍ ബ്ലോക്കില്‍ എണ്ണ പര്യവേഷണത്തിനുള്ള കരാര്‍ റിലയന്‍സിനു നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ടെന്നും സിഎജി വിമര്‍ശിച്ചു. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ മുകേഷ് അംബാനി തലവനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലംഘിച്ചെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്. മുരളി ദേവ്റയുടെ കാലത്ത് നടന്ന ഈ ക്രമക്കേടില്‍ രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടായത്. ഈ രണ്ട് റിപ്പോര്‍ട്ടും പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. വ്യാഴാഴ്ചത്തെ നടപടികള്‍ അവസാനിച്ചതോടെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു..

deshabhimani news

1 comment:

  1. എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതില്‍ നയപരമായ പാളിച്ചയുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോഴാണ് വിമാനം വാങ്ങാനുള്ള തീരുമാനമെടുത്തത്.

    ReplyDelete