കായംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതി എടുത്തില്ലെങ്കില്‍ ഒഡിഷയിലെ താല്‍ച്ചറില്‍നിന്നുള്ള വൈദ്യുതി വിഹിതം നിര്‍ത്തലാക്കുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം കേരളത്തെ അറിയിച്ചു. താല്‍ച്ചറില്‍നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് മുടങ്ങുന്നത് സംസ്ഥാനത്ത് വന്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കും. നാഫ്തയുടെ വിലവര്‍ധനമൂലം കായംകുളത്തെ ഉല്‍പ്പാദനം വന്‍ നഷ്ടത്തിലായിരുന്നു. 360 മെഗാവാട്ട് ശേഷിയുള്ള കായംകുളത്തുനിന്ന് കേരളവും തമിഴ്നാടും 180 യൂണിറ്റ് വീതം വൈദ്യുതിയാണ് വാങ്ങിയിരുന്നത്. ചെലവേറിയ ഈ വൈദ്യുതി വാങ്ങുന്നത് കണക്കിലെടുത്താണ് എന്‍ടിപിസിയുടെതന്നെ കല്‍ക്കരിനിലയമായ താല്‍ച്ചറില്‍നിന്ന് 2005 മുതല്‍ കേരളത്തിനും തമിഴ്നാടിനും കുറഞ്ഞ നിരക്കില്‍ കേന്ദ്രവിഹിതം നല്‍കിവന്നത്. നാഫ്തയുടെ വില ഉയര്‍ന്നതോടെ കായംകുളത്തെ ഉല്‍പ്പാദനച്ചെലവ് യൂണിറ്റിന് 10 രൂപയ്ക്ക് മുകളിലെത്തി. അതോടെ ഉല്‍പ്പാദനം നിര്‍ത്താന്‍ കേരളവും തമിഴ്നാടും തീരുമാനിച്ചു. 2011 ജൂണ്‍ 15 മുതല്‍ കായംകുളത്ത് ഉല്‍പ്പാദനം നടക്കുന്നില്ല. നിലയത്തിന്റെ നടത്തിപ്പുചെലവിന് 20 കോടി പ്രതിമാസം ഇരുസംസ്ഥാനങ്ങളും ചേര്‍ന്ന് ഇപ്പോഴും നല്‍കുന്നു. കായംകുളം വൈദ്യുതി സ്വീകരിച്ചില്ലെങ്കില്‍ താല്‍ച്ചറില്‍നിന്നുള്ള വൈദ്യുതിവിഹിതം നിര്‍ത്തുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം ഇരു സംസ്ഥാനങ്ങളെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടിക്കത്തില്‍ രണ്ടു വൈദ്യുതിയും വേണ്ടെന്ന് തമിഴ്നാട് കേന്ദ്രസര്‍ക്കാരിനെയും എന്‍ടിപിസിയെയും അറിയിച്ചു. ഇതും കേരളത്തിന് തിരിച്ചടിയാകും. നടത്തിപ്പുചെലവില്‍ എന്‍ടിപിസിക്ക് പ്രതിമാസം നല്‍കേണ്ട 20 കോടി കേരളം ഒറ്റയ്ക്ക് വഹിക്കേണ്ടിവരുമെന്നും ആശങ്കയുണ്ട്.
പരിമിതമായ തോതില്‍ കായംകുളം വൈദ്യുതി ഉപയോഗിച്ച് താല്‍ച്ചറില്‍നിന്നുള്ള വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വി പി ജോയി ദേശാഭിമാനിയോട് പറഞ്ഞു. കായംകുളം നിലയത്തില്‍ 1999ലാണ് ഉല്‍പ്പാദനം തുടങ്ങിയ ത്. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ കല്‍ക്കരി അധിഷ്ഠിത സൂപ്പര്‍ തെര്‍മല്‍ നിലയമായിരുന്നു കായംകുളത്ത് വിഭാവന ചെയ്തിരുന്നത്. എന്നാല്‍ , സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ആ പദ്ധതി അവതാളത്തിലാക്കി. പവര്‍കട്ടും മണിക്കൂറുകളോളം ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്തിയിരുന്ന കേരളത്തെ ഇരുട്ടില്‍നിന്ന് രക്ഷിക്കാന്‍ പിന്നീട് നാഫ്താ നിലയം ആരംഭിക്കുകയായിരുന്നു. വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണ അതോടെ പദ്ധതിക്ക് നഷ്ടമായി. തമിഴ്നാട് മാത്രമാണ് വൈദ്യുതി വാങ്ങാന്‍ തയ്യാറായത്. തുടക്കത്തില്‍ രണ്ടുരൂപ മാത്രമായിരുന്ന ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കാന്‍ തുടങ്ങി. അതു കണക്കിലെടുത്താണ് 2005 ഫെബ്രുവരി ഒന്നുമുതല്‍ തമിഴ്നാടിനും ആ വര്‍ഷം അവസാനംമുതല്‍ കേരളത്തിനും 150 മെഗാവാട്ട് വീതം ചെലവു കുറഞ്ഞ വൈദ്യുതി താല്‍ച്ചറില്‍നിന്ന് അനുവദിച്ചത്.
(ആര്‍ സാംബന്‍)
deshabhimani 060911
കായംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതി എടുത്തില്ലെങ്കില്‍ ഒഡിഷയിലെ താല്‍ച്ചറില്‍നിന്നുള്ള വൈദ്യുതി വിഹിതം നിര്‍ത്തലാക്കുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം കേരളത്തെ അറിയിച്ചു. താല്‍ച്ചറില്‍നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് മുടങ്ങുന്നത് സംസ്ഥാനത്ത് വന്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കും. നാഫ്തയുടെ വിലവര്‍ധനമൂലം കായംകുളത്തെ ഉല്‍പ്പാദനം വന്‍ നഷ്ടത്തിലായിരുന്നു.
ReplyDelete