Wednesday, September 7, 2011

വെണ്ടുരുത്തിപ്പാലം ഇനി വെണ്ടുരുത്തി വിക്രാന്ത് പാലം

നിര്‍മാണം പുരോഗമിക്കുന്ന വെണ്ടുരുത്തിപ്പാലത്തിന് വെണ്ടുരുത്തി വിക്രാന്ത് പാലം എന്നു പേരിട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലം നിര്‍മാണത്തിന് നാവികസേന നല്‍കുന്ന 12.5 കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന് ആദരം അര്‍പ്പിച്ചാണ് പാലത്തിനു പേരിട്ടത്. പാലത്തിന് പേരിടുന്നതുമായി ബന്ധപ്പെട്ട് സേനാ അധികൃതര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. പാലത്തിന് പേരിട്ടതായുള്ള സര്‍ക്കാര്‍ഉത്തരവ് മുഖ്യമന്ത്രി ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ കെ എന്‍ സുശീലിനു കൈമാറി. അപകടങ്ങളിലും മറ്റും നാവികസേനയുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. . പാലംനിര്‍മാണവുമായി ബന്ധപ്പെട്ട് നാവികസേനയുടെഭഭാഗത്തുനിന്ന് തടസ്സമുണ്ടാകില്ലെന്ന് വൈസ് അഡ്മിറല്‍ കെ എന്‍ സുശീല്‍ പറഞ്ഞു. അണ്ടര്‍പാസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താമസമുണ്ടായതായും അദ്ദേഹം പറഞ്ഞു. പാലംനിര്‍മാണം സംബന്ധിച്ച കരാറില്‍ സതേണ്‍ നേവല്‍ ചീഫ് സ്റ്റാഫ് ഓഫീസര്‍ കമാന്‍ഡര്‍ സുനില്‍ ആനന്ദും റോഡ് ഫണ്ട് ബോര്‍ഡ് സിഒഒ പി സി ഹരികേഷും ഒപ്പുവച്ചു. കമാന്‍ഡര്‍ സുനില്‍ ആനന്ദ് സ്വാഗതവും നേവല്‍ ഓഫീസര്‍ കമ്മഡോര്‍ അജയ്കുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 070911

1 comment:

  1. നിര്‍മാണം പുരോഗമിക്കുന്ന വെണ്ടുരുത്തിപ്പാലത്തിന് വെണ്ടുരുത്തി വിക്രാന്ത് പാലം എന്നു പേരിട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലം നിര്‍മാണത്തിന് നാവികസേന നല്‍കുന്ന 12.5 കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    ReplyDelete