ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തി. രജപക്സെ സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെങ്കിലും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ആവശ്യപ്പെട്ടു. ധര്‍ണയ്ക്കുശേഷം പൊളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാ നേതാവുമായ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ട് നിവേദനം നല്‍കി.
യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ചും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും സ്വതന്ത്രമായി അന്വേഷിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ജയിലിലടച്ച തമിഴ് യുവാക്കളെ വിട്ടയക്കണമെന്നും അടിയന്തരാവസ്ഥാ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ തമിഴരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നയതന്ത്രമാര്‍ഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ധര്‍ണയെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ടിടിഇക്കെതിരെയുള്ള യുദ്ധം അവസാനിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ശ്രീലങ്കയിലെ തമിഴ് ജനത വിവരണാതീതമായ ദുരിതത്തിലാണ്. വീടുകള്‍ നിര്‍മിക്കാനും പുനരധിവാസത്തിനുമായി ഇന്ത്യാസര്‍ക്കാര്‍ നല്‍കിയ പണമെങ്കിലും അര്‍ഹരായവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. ധര്‍ണ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി കെ രംഗരാജന്‍ ഉദ്ഘാടനംചെയ്തു. പിബി അംഗങ്ങളായ കെ വരദരാജന്‍ , വൃന്ദ കാരാട്ട്, സിപിഐ എം തമിഴ്നാട് സെക്രട്ടറി ജി രാമകൃഷ്ണന്‍ , തമിഴ്നാട് നിയമസഭയിലെ സിപിഐ എം നേതാവ് എ സൗന്ദര്‍രാജന്‍ , കെ ബാലകൃഷ്ണന്‍ എംഎല്‍എ, എം എന്‍ എസ് വെങ്കടരാജന്‍ എംഎല്‍എ, പി ആര്‍ നടരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 080911

ReplyDelete