ധാക്ക/ഇസ്ലാമാബാദ്: ന്യൂഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തെ പാകിസ്ഥാനും ബംഗ്ലാദേശും ശക്തിയായി അപലപിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ദ്വിദിന സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലായിരിക്കെയാണ് ഡല്‍ഹിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നടുക്കവും രോഷവും പ്രകടിപ്പിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു.
ഏതുതരം ഭീകരപ്രവര്‍ത്തനം ന്യായീകരിക്കാനാവത്തതുമാണെന്ന് ബംഗ്ലാദേശ് വിദേശമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഈ നീചകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്ന് പാകിസ്ഥാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. സ്ഫോടനം അറിഞ്ഞയുടന്‍ മന്‍മോഹന്‍ സിങ്ങ് ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രസ്താവന നടത്തി. ഭീകരരുടെ പ്രവര്‍ത്തി ഭീരുത്വപൂര്‍ണമാണെന്നും ഇതിന് മുന്നില്‍ ഇന്ത്യ കീഴടങില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ഫോടനവിവരം അറിയുന്നതിന് മുമ്പ് ധാക്ക സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ മന്‍മോഹന്‍സിങ്ങ് ഇന്ത്യയും ബംഗ്ലാദേശും ഭീകരപ്രവര്‍ത്തനത്തിന്റെയും തീവ്രവാദത്തിന്റെയും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
deshabhiman 080911
ന്യൂഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തെ പാകിസ്ഥാനും ബംഗ്ലാദേശും ശക്തിയായി അപലപിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ദ്വിദിന സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലായിരിക്കെയാണ് ഡല്‍ഹിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നടുക്കവും രോഷവും പ്രകടിപ്പിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു.
ReplyDelete