പാമൊലിന്‍കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രാഷ്ട്രപതിക്കും മറ്റും കത്തയച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയശേഷം. ഈ മാസം രണ്ടിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. സെപ്തംബര്‍ ആറിന് കത്തയച്ചു. അതിനുമുമ്പ് മുഖ്യമന്ത്രി നിര്‍ദേശിച്ച ചില അഭിഭാഷകരുമായും ജോര്‍ജ് കൂടിയാലോചന നടത്തി. പരാതി നല്‍കാന്‍ ജോര്‍ജിന്റെ പാര്‍ടിയുടെ ചെയര്‍മാനായ ധനമന്ത്രി കെ എം മാണിയും അനുമതി നല്‍കി. കത്തയക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് ജോര്‍ജ് കെ എം മാണിയെ കണ്ട് അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാണിയെ ധരിപ്പിച്ചു. തുടര്‍ന്ന്, മാണിയും മുഖ്യമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. അതിനുശേഷം കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ജോര്‍ജ് ചര്‍ച്ച നടത്തി. എഴുതി തയ്യാറാക്കിയ കത്ത് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിച്ചു. ഈ അഭിഭാഷകന്‍ നിര്‍ദേശിച്ച ചില തിരുത്തലുകള്‍ വരുത്തിയാണ് കത്തയച്ചത്. പരാതി തയ്യാറാക്കാനും അയക്കാനും ചീഫ് വിപ്പ് എന്ന നിലയിലുള്ള ഔദ്യോഗിക സംവിധാനം ഉപയോഗിച്ചതിനു തെളിവുണ്ട്.
അതേസമയം, ജഡ്ജിയെ ഭീഷണിപ്പെടുത്താന്‍ കത്തയച്ച ജോര്‍ജിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് വി എസ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതിനിടെ ആര് എതിര്‍ത്താലും പരാതിയുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ജോര്‍ജ് രംഗത്തുവന്നു. തന്നെ എതിര്‍ക്കുന്നവര്‍ വിവരമില്ലാത്തവരാണെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെയും മാണിയുടെയും അറിവോടെ ജഡ്ജിക്കെതിരെ കത്തയച്ച താന്‍മാത്രം വെട്ടിലായതില്‍ ജോര്‍ജ് അസ്വസ്ഥനാണ്. കത്ത് വിവാദമായശേഷവും മുഖ്യമന്ത്രി ജോര്‍ജിനെ പലതവണ ടെലിഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ , കോണ്‍ഗ്രസിലോ കേരള കോണ്‍ഗ്രസിലോനിന്ന് ആരും ജോര്‍ജിന് അനുകൂലമായി രംഗത്ത് വന്നിട്ടില്ല. 10 ദിവസത്തിനുശേഷം പറയാനുള്ളത് പറയുമെന്നാണ് ജോര്‍ജിന്റെ ഭീഷണി. അതിനകം കോടതിയുടെ ഇടപെടലും പ്രതീക്ഷിക്കുന്നു. ജോര്‍ജിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലും എതിര്‍പ്പ് ശക്തമാണ്. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ , മന്ത്രി പി ജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വികാരം മാണിയെ അറിയിച്ചു. വിദേശത്തുള്ള മാണി തിരികെ എത്തിയശേഷം കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ വികാരം അറിയിക്കുമെന്നാണ് ധാരണ.
സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ജോര്‍ജ് അടുപ്പമുള്ളവരെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനു പിന്നാലെ കോണ്‍ഗ്രസ് വിപ്പ് ടി എന്‍ പ്രതാപനും ജോര്‍ജിനെതിരെ ശക്തമായി പ്രതികരിച്ചു. ഭരണ-പ്രതിപക്ഷഭേദമെന്യേ വിമര്‍ശനവിധേയനായ ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്തു തുടരുന്നത് അധാര്‍മികമാണെന്ന് പ്രതാപന്‍ പറഞ്ഞു. ജോര്‍ജിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സതീശന്‍ പറഞ്ഞു. ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയപി സി ജോര്‍ജിനെതിരെ ക്രിമിനല്‍കോടതിയലക്ഷ്യത്തിന് അനുമതിതേടി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ജനറല്‍ മുമ്പാകെ ഹര്‍ജി നല്‍കി.
deshabhimani 130911
പാമൊലിന്‍കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രാഷ്ട്രപതിക്കും മറ്റും കത്തയച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയശേഷം. ഈ മാസം രണ്ടിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. സെപ്തംബര്‍ ആറിന് കത്തയച്ചു.
ReplyDeleteജുഡീഷ്യറിയെ അവഹേളിക്കുകയും ജഡ്ജിയെ മാറ്റാന്‍ രാഷ്ട്രപതിക്കടക്കം കത്തയക്കുകയും ചെയ്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വിപ്പ് ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഭരണ-പ്രതിപക്ഷഭേദമെന്യേ വിമര്‍ശനവിധേയനായ ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്തു തുടരുന്നത് അധാര്‍മികമാണെന്നും പ്രതാപന്‍ പറഞ്ഞു. പാമൊലിന്‍ കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതി ജഡ്ജിക്കെതിരായ നിലപാടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് താനടക്കം പല യുഡിഎഫ് ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. ഇവരൊക്കെ ഭരണഘടന വായിക്കാത്തവരും ജനാധിപത്യത്തെക്കുറിച്ച് വിവരമില്ലാത്തവരുമാണെന്നും തനിക്കു മാത്രമാണ് വിവരം എന്ന തരത്തിലുമുള്ള പ്രസ്താവന ജോര്‍ജ് വഹിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല. കത്തയച്ചതിനെതിരെ നിയമജ്ഞരില്‍നിന്നടക്കം വ്യാപകമായി വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ സ്വന്തം നിലപാട് ന്യായീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ചീഫ് വിപ്പിന്റെ പദവിയിലിരിക്കുന്നയാള്‍ ഭരണഘടനയെയും ജുഡീഷ്യറിയെയും ജനാധിപത്യത്തെയും മാനിക്കണം. ജഡ്ജിയുടെ വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ അത് ജുഡീഷ്യറിയില്‍തന്നെയാണ് ചോദ്യം ചെയ്യേണ്ടത്-പ്രതാപന്‍ പറഞ്ഞു.
ReplyDeleteകേരളകോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന ചീഫ്വിപ്പ് പിസി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ പിജെ ജോസഫ് രംഗത്തുവന്നു.ജോര്‍ജിന്റെ പ്രസ്താവനയോട് താന്‍യോജിക്കുന്നില്ലെന്ന് മാണിവിഭാഗത്തിന്റെ ഡപ്യൂട്ടി ചെയര്‍മാനും ജലവിഭവമന്ത്രിയുമായ പിജെ ജോസഫ് ചൊവ്വാഴ്ച തിരുവനതപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ട്ടിയില്‍ പ്രവര്‍ത്തനമില്ലെന്നു പറയുന്നത് ശരിയല്ല.പാര്‍ട്ടി ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്.ജഡ്ജിക്കെതിരെ ജോര്‍ജ് രാഷ്ട്രപതിക്ക് കത്തയച്ചത് തികച്ചും വ്യക്തിപരമാണ്.അതില്‍ തനിക്ക് അഭിപ്രായമൊന്നുമില്ല. പാര്‍ട്ടിയുടെ കാര്യങ്ങള്‍ വിദേശത്തുള്ള പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി തിരിച്ചെത്തിയാലുടന്‍ മാധ്യമങ്ങളൊട് പ്രതികരിക്കുമെന്നും ജോസഫ് അറിയിച്ചു.ഇതോടെ കേരളകോണ്‍ഗ്രസില്‍ ജോര്‍ജും ജോസഫും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകും. ജോസഫ് ലയിച്ചതിനാലാണ് തനിക്ക് മന്ത്രിസ്ഥാനം കിട്ടാത്തതെന്ന് ജോര്‍ജ് പരസ്യമായി പറഞ്ഞിരുന്നു.ജോസഫിനെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജോര്‍ജാണെന്നും പറയപ്പെടുന്നുണ്ട്.ഇതോടെ പാമോലിന്‍ കേസില്‍ ജോര്‍ജിന്റെ ഇടപെടല്‍യുഡിഎഫിലെ അനൈക്യം രൂക്ഷമാക്കും. യുഡിഎഫില്‍തന്നെ ഇക്കാര്യത്തില്‍ വലിയ അഭിപ്രായവ്യത്യാസമുടലെടുത്തിട്ടുണ്ട്. പിസി ജോര്‍ജ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി താന്‍ പിന്നോട്ടില്ലെന്നും ആരെതിര്‍ത്താലും നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ReplyDelete