2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററിസമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. സമിതിയുടെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടണമെന്ന് ചെയര്‍മാന്‍ പി സി ചാക്കോ പാര്‍ലമെന്ററിമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സമയം നീട്ടിക്കൊടുക്കുന്നതുസംബന്ധിച്ച പ്രമേയം ലോക്സഭയില്‍ നാളെ വന്നേക്കും. ഫെബ്രുവരിവരെ സമയം നീട്ടണമെന്നാണ് ആവശ്യം. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങി ബജറ്റ് സമ്മേളനവേളയില്‍ ഫെബ്രുവരി 24നാണ് മുപ്പതംഗ ജെപിസിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയത്. അന്ന് സര്‍ക്കാര്‍ പറഞ്ഞത് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുമുമ്പ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കണമെന്നായിരുന്നു. വര്‍ഷകാലസമ്മേളനം വ്യാഴാഴ്ച അവസാനിക്കും. ബുധനാഴ്ചതന്നെ പിരിയാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാനാകില്ല.
സാക്ഷികളെ വിസ്തരിക്കാന്‍പോലും ഇനിയും കഴിഞ്ഞിട്ടില്ല. 84 പേരുടെ പട്ടിക ജെപിസി തയ്യാറാക്കിയിട്ടുണ്ട്. മുന്‍ ടെലികോം സെക്രട്ടറിയെമാത്രമാണ് വിസ്തരിച്ചിട്ടുള്ളത്. മുന്‍ ധനസെക്രട്ടറി, നിയമ സെക്രട്ടറി, അറ്റോര്‍ണി ജനറല്‍ , മുന്‍ ടെലികോം മന്ത്രിമാര്‍ തുടങ്ങിയവര്‍ സാക്ഷിപ്പട്ടികയിലുണ്ട്. റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ ചുരുങ്ങിയത് 50 യോഗംകൂടി ചേരേണ്ടിവരണമെന്നാണ് ജെപിസി ചെയര്‍മാന്‍ പി സി ചാക്കോയുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ അടുത്തവര്‍ഷം ഫെബ്രുവരിയിലും റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്നര്‍ഥം. ആഴ്ചയില്‍ ചുരുങ്ങിയത് ഒരു യോഗം ചേര്‍ന്നാല്‍പ്പോലും 24 യോഗമേ ചേരാനാകൂ. 50 യോഗം ചേരണമെങ്കില്‍ ആഴ്ചയില്‍ രണ്ടു ദിവസം ചേരേണ്ടിവരും. അതിനുള്ള സാധ്യത വിരളവുമാണ്. വര്‍ഷകാലസമ്മേളനത്തില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായതിനാല്‍ യോഗം ചേരാനായില്ല. ബുധനാഴ്ച ജെപിസിയുടെ യോഗം ചേരുന്നുണ്ട്. ഈ മാസം 13നും 27നും യോഗം ചേരുന്നുണ്ട്. 20ന് യോഗം തീരുമാനിച്ചെങ്കിലും ചെയര്‍മാന്‍ ജനീവയിലേക്ക് പോകുന്നതിനാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നു.
(വി ബി പരമേശ്വരന്‍)
deshabhimani 060911
2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററിസമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. സമിതിയുടെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടണമെന്ന് ചെയര്‍മാന്‍ പി സി ചാക്കോ പാര്‍ലമെന്ററിമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സമയം നീട്ടിക്കൊടുക്കുന്നതുസംബന്ധിച്ച പ്രമേയം ലോക്സഭയില്‍ നാളെ വന്നേക്കും. ഫെബ്രുവരിവരെ സമയം നീട്ടണമെന്നാണ് ആവശ്യം. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങി ബജറ്റ് സമ്മേളനവേളയില്‍ ഫെബ്രുവരി 24നാണ് മുപ്പതംഗ ജെപിസിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയത്. അന്ന് സര്‍ക്കാര്‍ പറഞ്ഞത് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുമുമ്പ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കണമെന്നായിരുന്നു. വര്‍ഷകാലസമ്മേളനം വ്യാഴാഴ്ച അവസാനിക്കും. ബുധനാഴ്ചതന്നെ പിരിയാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാനാകില്ല.
ReplyDeleteallenkilum athikara vargam janangale vanchikkumennu urappanu..............
ReplyDelete